ഹിമാചലില്‍ സുഖ് വിന്ദറോ പ്രതിഭാ സിംഗോ ? നിയമസഭാകക്ഷിയോഗം തുടങ്ങി
ഷിംല: മുഖ്യമന്ത്രി പദവിയുടെ പേരില്‍ ഹിമാചല്‍ കോണ്‍ഗ്രസില്‍ തര്ക്കത്തിനറുതിയായില്ല. മുഖ്യമന്ത്രി പദവിക്കായി സുഖ് വിന്ദറും പ്രതിഭാ സിംഗും രംഗത്തെത്തിയതോടെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനു കാക്കുന്നത്. 21 എംഎല്‍എമാരുടെ പിന്തുണ സുഖ് വിന്ദര്‍ സിംഗിനുണ്ട്. അതേ സമയം പ്രതിഭാ സിംഗിനൊപ്പം 15 എംഎല്‍എമാരുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഭാ സിംഗിന് അനുകൂലികള്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു.
ഇതോടെ ഇന്ന് മൂന്നു മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷിയോഗം അല്‍പ്പം മുന്‍പ് ആരംഭിച്ചു കഴിഞ്ഞു.
39 എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും സുഖ് വിന്ദര്‍ സിംഗ് സുഖു പറഞ്ഞു.
മുഖ്യമന്ത്രി പദവിയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കേന്ദ്രനിരീക്ഷകന് രാജീവ് ശുക്ലയും പ്രതികരിച്ചു. ഹിമാചല്‍ കോണ്‍ഗ്രസില്‍ തര്‍ക്കമില്ല. കക്ഷിയോഗത്തില്‍ വോട്ടെടുപ്പുണ്ടാകില്ലെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."