നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെ; പരാതി വ്യക്തികള്‍ക്കെതിരെയാണ് പാര്‍ട്ടിക്കെതിരെയല്ല: ആഞ്ഞടിച്ച് ഹരിത മുന്‍ നേതാക്കള്‍
കോഴിക്കോട്: നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയെന്നാവര്‍ത്തിച്ച് ഹരിത മുന്‍ നേതാക്കള്‍. അധിക്ഷേപം നടത്തിയത് ജൂണ്‍ 24നാണ് പാര്‍ട്ടിക്ക് 27 പരാതി നല്കി. പാര്‍ട്ടിക്കെതിരെയല്ല, വ്യക്തികള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഹരിത മുന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കി.
പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചത്. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഒരു സൈബര്‍ ഗുണ്ടയാണ് ഹരിതയെ നിയന്ത്രിക്കുന്നതെന്ന് പ്രചരിപ്പിച്ചു. പല പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അയാളുടെ കൈയ്യിലുണ്ടെന്ന് പറഞ്ഞു. അത് പുറത്തുവിട്ടാല്‍ പല നേതാക്കളും ആത്മഹത്യ ചെയ്യുമെന്നും നവാസ് പറഞ്ഞുവെന്നും നേതാക്കള്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."