'പൊലിസ് ഫ്രീ റൈഡ് സ്‌കീം': പ്രചരിക്കുന്ന സന്ദേശം വ്യാജം, മുന്നറിയിപ്പുമായി കേരള പൊലിസ്
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താന്‍ പൊലിസിന്റെ സഹായത്തിനായി വിളിക്കാമെന്ന രീതിയില്‍ പ്രചരിക്കുന്ന ഫോണ്‍ നമ്പറും സന്ദേശവും വ്യാജമാണെന്ന് കേരള പൊലിസ്. അടുത്തിടെ നിരന്തരം വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്ന മെസേജ് ഫോര്‍വേട് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പുമായി കേരള പൊലിസ് രംഗത്തെത്തിയത്.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്കുകപ്പെട്ടു പോവുന്ന സ്ത്രീകള്‍ക്ക് വീട്ടില്‍ പോവാന്‍ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തില്‍ രാത്രി 10 നും പുലര്‍ച്ച 6 മണിക്കും ഇടയില്‍, പൊലിസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1091 &7837018555 ല്‍ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24ഃ7 സമയവും ഇവ പ്രവര്‍ത്തിക്കുന്നതാണ്. കണ്‍ട്രോള്‍ റൂം വാഹനങ്ങളോ, pcr/she വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.
സ്ത്രീകള്‍ക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാള്‍ നല്‍കുകയോ ബ്ലാങ്ക് മസ്സേജ് നല്‍കുകയോ ചെയ്യാം. ഇത് പൊലിസിന് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടു പിടിക്കാന്‍ ഉപകരിക്കും.നിങ്ങള്‍ക്ക് അറിയാവുന്ന സ്ത്രീകള്‍ക്കല്ലാം ഈ വിവരം കൈമാറുക എന്ന രീതിയിലാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി സന്ദേശം പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."