ട്രാഫിക് പിഴ ഈടാക്കാന്‍ ഏകീകൃത സംവിധാനം ഒരുക്കി ജിസിസി;അയല്‍രാജ്യങ്ങളില്‍ പോകുന്ന ഡ്രൈവര്‍മാര്‍ ജാഗ്രതൈ
മസ്‌കത്ത്: ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ഇലക്‌ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ഉടന്‍ നടപ്പിലാവും. കഴിഞ്ഞ ബുധനാഴ്ച മസ്‌കത്തിൽ ചേര്‍ന്ന 40ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ ഏകീകൃത ജിസിസി ട്രാഫിക് നിയമലംഘന പിഴ സംവിധാനത്തിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയിരുന്നു.വരാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ അന്തിമ അനുമതി ലഭിക്കുന്നതോടെ തീരുമാനങ്ങള്‍ പ്രാബല്യത്തിൽ വരും.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഗതാഗത നിയമലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്നതോടെ സമീപ രാജ്യത്തേക്ക് ജോലി ആവശ്യാര്‍ത്ഥവും സന്ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും വാഹനങ്ങളുമായി പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിവരും. ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്. മറ്റൊരു രാജ്യം സന്ദര്‍ശിച്ച സമയത്ത് സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ രാജ്യത്ത് തിരിച്ചെത്തിയാലും ബാധകമായിരിക്കും.
അതാത് രാജ്യങ്ങളില്‍ തിരിച്ചെത്തിയാല്‍ പിഴകള്‍ ആരും ഗൗനിക്കുകയോ തിരിച്ചടക്കുകയോ ചെയ്യാറില്ല. സന്ദര്‍ശകരുടെ ചെറിയ നിയമലംഘനങ്ങളുടെ പേരിലുള്ള പിഴകള്‍ അധികൃതര്‍ തന്നെ ഒഴിവാക്കുകയാണ് പതിവ്. ഇലക്ട്രോണിക് സംവിധാനം വരുന്നതോടെ താമസിക്കുന്ന രാജ്യത്തുള്ളതു പോലെ തന്നെ പിഴ രേഖപ്പെടുത്തും. ഇത് നല്‍കാത്തവര്‍ക്ക് താമസരേഖ പുതുക്കുന്നതും എക്‌സിറ്റ് ലഭിക്കുന്നതും പോലുള്ള സേവനങ്ങള്‍ തടയപ്പെടും. നിവലില്‍ അതാത് രാജ്യങ്ങളില്‍ ട്രാഫിക് പിഴ ഒടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ മറ്റ് ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കും ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമാവലിക്ക് അന്തിമരൂപം നല്‍കുന്നതോടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."