'ഇസ്റാഈലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം' അറബ് രാജ്യങ്ങളോട് ഇറാന്
'ഇസ്റാഈലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം' അറബ് രാജ്യങ്ങളോട് ഇറാന്
റിയാദ്: ഇസ്റാഈല്‍ സൈന്യത്തെ 'ഭീകര സംഘടന'യായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം രാജ്യങ്ങളോട് ആഹ്വാനംചെയ്ത് ഇറാന്. ഗാസയില്‍ ഇസ്റാഈല്‍ സേന നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സഊദിയില്‍ നടക്കുന്ന അറബ്മുസ്ലിം നേതാക്കളുടെ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇസ്റാഈലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളോട് അത് വിച്ഛേദിക്കാനും ഇറാന് പ്രസിഡന്റ് ആഹ്വാനം ചെയ്തു. രാഷ്ട്രീയവും സാമ്പത്തികമായുമുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം. പലസ്തീനുള്ള പിന്തുണ ശക്തമാക്കണം. ഊര്‍ജ്ജമേഖലയില്‍ ഉള്‍പ്പെടെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്റാഈലില്‍ നടത്തിയ ആക്രമണത്തിന്റെയും തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ഒരു മാസത്തിലേറെ നീണ്ട ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് അറബ് ലീഗിന്റെയും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."