HOME
DETAILS

കുഞ്ഞുങ്ങളുടെ ശ്മശാനമായി ഫലസ്തീന്‍

  
backup
November 12 2023 | 01:11 AM

palestine-as-a-graveyard-for-babies

 

രമേശ് ചെന്നിത്തല

?ഗസ്സയിലെ ജനിന്‍ അഭയാര്‍ഥി ക്യാംപില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമ റെയ്ഡില്‍ പരുക്കേറ്റ് പലായനം ചെയ്യുന്ന അമ്മമാരുടെ ഒക്കത്തിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചോരയൊലിക്കുന്ന മുഖം ടെലിവിഷനില്‍ കണ്ടുകൊണ്ടാണ് ഈ കുറിപ്പ് തയാറാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ?ഗസ്സയില്‍ 4,237 കുഞ്ഞുങ്ങള്‍ മരിച്ചെന്നാണ് കണക്ക്. ഓരോ ദിവസവും ശരാശരി 134 പിഞ്ചു കുഞ്ഞുങ്ങള്‍ വ്യോമാക്രമണങ്ങളില്‍ മരിച്ചുവീഴുന്നു. ഫലസ്തീന്‍ ഇസ്‌റാഈല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നതില്‍ 40 ശതമാനവും കൊച്ചു കുട്ടികളാണ്. ക്രൂരമായ ഈ യുദ്ധക്കെടുതി വിലയിരുത്തി, ?ഗസ്സ മേഖലയെ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ?ഗുട്ടെറസ് വിശേഷിപ്പിച്ചത്.

നിരുപാധികമുള്ള വെടിനിര്‍ത്തലും യുദ്ധവിരാമവുമാണ് ഐക്യരാഷ്ട്രസഭാ തലവന്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെ ഇസ്‌റാഈലിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ എല്ലാ അഭ്യര്‍ഥനകളും തള്ളിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധം തീര്‍ന്നാലും ?ഗസ്സ വിടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അതായത് ??ഗസ്സയില്‍ ഫലസ്തീനികളുടെ തീരാദുരിതം തുടരുമെന്നു സാരം. ?ഗസ്സയില്‍ മാത്രമല്ല, ഇസ്‌റാഈലിലും ഹമാസ് നടത്തുന്ന പോരാട്ടത്തില്‍ ഒട്ടേറെ നിരപരാധികള്‍ കൊല്ലപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, മേഖലയില്‍ ഏറ്റവും വേണ്ടത് വെടിനിര്‍ത്തലും സമാധാനവുമാണ്. പിന്നാലെ സുദീര്‍ഘമായ ചര്‍ച്ചയിലൂടെ ഫലസ്തീന്‍ ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് ശാശ്വത രാഷ്ട്രീയ പരിഹാരവും.

ഇക്കാര്യത്തില്‍ ഇന്ത്യക്കു വലിയ പങ്കുവഹിക്കാനുണ്ട്. എന്നാല്‍ ദൗര്‍ഭാ?ഗ്യവശാല്‍ ഇന്ത്യ ഏകപക്ഷീയ രാഷ്ട്രീയ നിലപാടെടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്‌റാഈലിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്, ഫലസ്തീനെ പിന്തള്ളി. തന്നെയുമല്ല, ഇസ്‌റാഈല്‍ ഹമാസ് യുദ്ധം ഉടന!ടി അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്ര പ്രമേയത്തിന്മേല്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ ഇതഃപര്യന്തമുള്ള രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഫലസ്തീന്‍ ജനതയോടുള്ള അവഹേളനമാണ്. അതുകൊണ്ടുതന്നെയാണ് ലോകരാജ്യങ്ങള്‍ പലതും ഇന്ത്യയെ വിമര്‍ശിച്ചു രം?ഗത്തു വന്നിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും നരേന്ദ്ര മോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങളുയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ?ഗാന്ധി മുതലിങ്ങോട്ടുള്ള മിക്ക നേതാക്കളും ഫലസ്തീന്‍ വിഷയത്തില്‍ വളരെ വ്യക്തമായ നിലപാടുള്ളവരായിരുന്നു. ഇം?ഗ്ലണ്ട് ഇം?ഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതുപോലെ ഫലസ്തീന്‍ അറബ് ജനതയ്ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ?ഗാന്ധിജി സ്വീകരിച്ച നിലപാട്. ഇതിനോടു യോജിക്കുന്ന നിലപാടാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തുടക്കം മുതല്‍ സ്വീകരിച്ചുപോന്നത്. ഇസ്‌റാഈലിനെ ഒരു രാജ്യമായി അം?ഗീകരിച്ചുകൊണ്ടുതന്നെ ഫലസ്തീന്‍ ജനതയ്ക്ക് സ്വതന്ത്രമായ പരമാധികാര രാജ്യം വേണമെന്ന ഫലസ്തീന്‍ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചുപോന്നു. 1950 സെപ്റ്റംബര്‍ 17ന് ഇന്ത്യ ഇസ്‌റാഈലിനെ അം?ഗീകരിച്ചതാണ്. പക്ഷേ, ഫലസ്തീന്റെ പരമാധികാര മേഖല വേണമെന്ന ആവശ്യത്തെയും ഇന്ത്യ മാനിച്ചുപോന്നു. പിന്നാലെ വന്ന ഇന്ദിരാഗാന്ധി, രാജീവ് ?ഗാന്ധി, പി.വി നരസിംഹ റാവു, ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയ കോണ്‍?ഗ്രസ് പ്രധാനമന്ത്രിമാരും മൊറാര്‍ജി ദേശായി, ചരണ്‍ സിങ്, ഐ.കെ ?ഗുജറാള്‍, വി.പി സിങ്, ചന്ദ്രശേഖര്‍, എച്ച്.ഡി ദേവെ?ഗൗഡ, അടല്‍ ബിഹാരി വാജ്‌പേയി എന്നീ കോണ്‍?ഗ്രസ് ഇതര പ്രധാനമന്ത്രിമാരും ഇതേ നിലപാടാണ് ഫലസ്തീന്‍ വിഷയത്തില്‍ സ്വീകരിച്ചത്.
അതില്‍നിന്നു വേറിട്ട നിലപാട് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാന്‍ കാരണം അദ്ദേഹം അനുവര്‍ത്തിച്ചുപോരുന്ന മുസ്‌ലിംവിരുദ്ധ പൊതുരാഷ്ട്രീയ നിലപാടുകളുടെ ഭാ?ഗമാകാം. അടിയന്തര യുദ്ധവിരാമം വിളംബരം ചെയ്യുന്ന യു.എന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തണമായിരുന്നു. യുദ്ധക്കെടുതികളുടെ ഈ സമയത്ത് ഏകപക്ഷീയമായി ഇസ്‌റാഈലിനു പിന്തുണ നല്‍കാതെ, ഫലസ്തീന്‍ ജനതയെ കൂടി വിശ്വാസത്തിലെടുക്കണമായിരുന്നു.

യു.എസ്, യു.എസ്.എസ്.ആര്‍ എന്നീ രണ്ട് വന്‍ശക്തികളുടെ നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ രണ്ടുചേരികളായി നിലയുറപ്പിച്ചപ്പോഴാണ്, പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇരുചേരിയിലും പെടാതെ ലോകം മൂന്നാമതൊരു ചേരി ഉണ്ടാക്കിയത്. വന്‍ശക്തികളുടെ വെല്ലുവിളികളെ ചെറുക്കാനുള്ള ചങ്കുറപ്പ് ചേരിചേരാ പ്രസ്ഥാനത്തിനുണ്ടായിരുന്നു. എന്നാല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ ചേരികള്‍ ഇല്ലാതാവുകയും ചേരിചേരാ സംഘം അപ്രസക്തമാവുകയും ചെയ്തു. ലോകത്തിനുമേല്‍ അമേരിക്കന്‍ പൊലിസിങ്ങിനെ അടിച്ചേല്‍പ്പിക്കുന്ന ഏകാധിപത്യശൈലി പ്രബലമായപ്പോള്‍, ഇതിനു വിരുദ്ധമായ ശക്തമായൊരു ചേരിക്കു നേതൃത്വം നല്‍കാനുള്ള ഇന്ത്യയുടെ അവസരമാണ് അനവസരത്തില്‍ കളഞ്ഞുകുളിച്ചത്.

ഇസ്‌റാഈല്‍ ഇന്ത്യയുടെ സൗഹൃദ രാജ്യമാകുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, സ്വയംഭരണാവകാശമുള്ള രാജ്യമെന്ന ഫലസ്തീന്‍ ജനതയുടെ അഭിലാഷത്തെ അട്ടിമറിച്ചുകൊണ്ട് ഇസ്‌റാഈലില്‍ സമാധാനദൗത്യം വിജയിക്കില്ല. യാസര്‍ അറഫാത്തിന്റെ കാലം മുതല്‍ ഇന്ത്യ കൈക്കൊണ്ട നിലപാടുകള്‍ ഒറ്റയടിക്ക് ഇല്ലാതായാല്‍ ഫലസ്തീന്റെ മാത്രമല്ല, വിശാലമായ അറബ് രാജ്യങ്ങളുടെയെല്ലാം കണ്ണില്‍ ഇന്ത്യ സംശയ നിഴലിലാവും. ആധുനിക സാമ്പത്തിക നയതന്ത്ര വാണിജ്യമേഖലകളെയെല്ലാം അത് പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവുകൂടി നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കുണ്ടാവണം.
ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഏറ്റവും അടിയന്തരമായി ലഭിക്കേണ്ടത് ഭക്ഷണവും വെള്ളവും ജീവന്‍ രക്ഷാ മരുന്നുകളുമാണ്. സമാധാനത്തോടെ അല്‍പ നേരത്തേക്കെങ്കിലും ഒന്നുറങ്ങാനാണ് അവര്‍ ആ?ഗ്രഹിക്കുന്നത്. ?ഗസ്സയിലെ ആശുപത്രികളില്‍ ഇന്ധനം തീര്‍ന്നിട്ടു ദിവസങ്ങളായി. അവയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ നീക്കംചെയ്ത് അവശ്യമരുന്നുകള്‍ ലഭ്യമാക്കാനുള്ള സൗകര്യം ഇസ്‌റാഈല്‍ ചെയ്തുകൊടുക്കണം. ആശുപത്രികള്‍പോലും അക്രമിക്കപ്പെടുന്നു. കിടപ്പുരോ?ഗികള്‍ വരെ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു. അവര്‍ക്കു മുന്നില്‍ നിന്നുകൊണ്ടാണ്, യുദ്ധം തീര്‍ന്നാലും ?ഗസ്സ വിടില്ലെന്ന് നെതന്യാഹു വെല്ലുവിളിക്കുന്നത്.

അടിച്ചമര്‍ത്തപ്പെടുന്ന ഫലസ്തീനികള്‍ അതിജീവിക്കാനുള്ള കടുത്ത സമ്മര്‍ദതന്ത്രങ്ങള്‍ പുറത്തെടുക്കും. അതിനെ യുദ്ധവെറി കൊണ്ടു നേരിടാനാവില്ല. സമാധാന സംഭാഷണങ്ങളിലൂടെയും നയതന്ത്ര സമീപനങ്ങളിലൂടെയുമാണ് അതിനു പരിഹാരം കാണേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago