HOME
DETAILS
MAL
മാറുന്നു, വോഡഫോണും ഐഡിയയും 5ജിയിലേക്ക്
backup
November 12 2023 | 04:11 AM
മാറുന്നു, വോഡഫോണും ഐഡിയയും 5ജിയിലേക്ക്
വോഡാഫോണും ഐഡിയയും 5ജിയിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 5ജി അവതരിപ്പിച്ചിട്ട് ഒരുവര്‍ഷത്തിലേറെയായി.
എന്നാല്‍, വൊഡാഫോണ്‍-ഐഡിയ 5ജി സേവനം നല്‍കാനുള്ള ഔദ്യോഗിക പദ്ധതി പോലും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിലും പൂനെയും ഡല്‍ഹിയിലും തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ 5ജി സേവനം ലഭ്യമാക്കുന്നുണ്ടെന്ന് വൊഡാഫോണ്‍-ഐഡിയയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
പൂനെയും ഡല്‍ഹിയും
പൂനെയിലും ഡല്‍ഹിയിലും 5ജി സേവനം ആസ്വദിക്കാന്‍ തയ്യാറെടുക്കൂ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. 'വീ 5ജി റെഡി' സിം വഴി തടസ്സങ്ങളില്ലാത്ത സേവനം ആസ്വദിക്കാമെന്നും വെബ്‌സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."