യാത്രാരേഖകളില്ല; ബംഗ്ലാദേശികള്‍ കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: ആവശ്യമായ യാത്രാരേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ച രണ്ട് ബംഗ്ലാദേശ് സ്വദേശികളെ ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തു. യൂനസ് മുല്ല, നൗഷാദ് മൊണ്ഡല്‍ എന്നിവരാണ് കലൂര്‍ കതൃക്കടവിന് സമീപത്തുനിന്ന് പിടിയിലായത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ തങ്ങിവരികയാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലിസിനോട് സമ്മതിച്ചു.
ബംഗ്ലാദേശ്- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുള്ള ജലങ്കി നദി കടന്ന് കൊല്‍ക്കത്ത, ഡെല്‍ഹി വഴിയാണ് ഇവരെത്തിയത്. ഡല്‍ഹിയില്‍ വച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ കാര്‍ഡുകളും മറ്റും നിര്മിച്ചശേമാണ് കേരളത്തിയത്.
ഇവരില്‍ നിന്നും പിടിച്ചെടുത്ത തിരിച്ചറിയല്‍കാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഇവര്‍ക്ക് തീവ്രവാദ ബന്ധമാണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര് ബി കൃഷ്ണ പറഞ്ഞു.
ഷാഡോ എസ്.ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."