HOME
DETAILS
MAL
കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും
backup
August 27 2016 | 18:08 PM
പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 30 ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിന് പുതിയ സ്വകാര്യ ബസ്റ്റാന്റില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന കൂട്ടധര്‍ണ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റ്റി.എ. ഹമീദ്, ആര്.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ് വര്‍ഗീസ്, സലിം പി. ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."