ഉണ്ണിപ്പിള്ളയുടെ വിയോഗം എരുമേലിയുടെ തീരാനഷ്ടം
എരുമേലി: എരുമേലിയുടെ നിറസാനിധ്യമായിരുന്ന എന്‍.ബി ഉണ്ണിക്യഷ്ണപിള്ളയുടെ വിയോഗത്തില്‍ എരുമേലി പൗരാവലി അനുശോചനം രേഖപ്പെടുത്തി.
എരുമേലിയുടെ വികസനരംഗത്തും ശബരിമല തീര്‍ഥാടകരുടെ സേവകനായി എന്നും മുന്പന്തിയിലുമുണ്ടായിരന്ന ഉണ്ണിക്യഷ്ണപിളളയുടെ വിയോഗം തീരാനഷ്ടമാണ്. സുഹ്യത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോണ്ടിച്ചേരിയില്‍ എത്തിയ ഉണ്ണിക്യഷ്ണപിളള ഹ്യദയാഘാതം മൂലം മരിക്കുകയായിരുന്നു. ശനിയാഴ്ച എരുമേലിയില്‍ എത്തിച്ച ഉണ്ണിക്യഷ്ണപിള്ളക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ മന്ത്രി മാത്യു റ്റി. തോമസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.സി ജോര്‍ജ് എം.എല്‍.എ, ആന്റോ ആന്റണി എം.പി, ജനതാദള്‍ നേതാക്കളായ എന്‍.എം ജോസഫ്, തമ്പാന് തോമസ്, നീലലോഹിതദാസന്‍ നാടാര്‍, പുനലൂര്‍ മധു, വിസ് വിജയന്, എന്‍. ഹരി എന്നിവര്‍ എത്തിയിരുന്നു.
വൈകുന്നേരം എരുമേലിയില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."