HOME
DETAILS

ഏകപക്ഷീയമായ മൂന്നുഗോളിന് ക്രൊയോഷ്യയെ കീഴടക്കി അര്‍ജന്റീന ഫൈനലില്‍

  
backup
December 13 2022 | 22:12 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85


ദോഹ: കാനറിക്കൂട്ടത്തിന്റെ ചിറകരിഞ്ഞ്, അര്‍ജന്റീനയുടെ പതനം കാണാനായി ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ ക്രോട്ട് പട മെസിയും ജൂലിയന്‍ അല്‍വാരസും തീര്‍ത്ത ചുഴിയില്‍ പെട്ട് ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന് മടങ്ങി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു റഷ്യന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരുടെ പരാജയം. ഇത്തവണയും സൂപ്പര്‍ താരം ലണല്‍ മെസി സൗന്ദര്യാത്മക കാല്‍പന്ത് കളി പുറത്തെടുത്തപ്പോള്‍ ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോളുകളുമായി തിളങ്ങി. ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മെസിയുടെ പ്രകടനവും അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശത്തിന് അകമ്പടിയായി. പന്തടക്കത്തില്‍ അര്‍ജന്റീനയെ ഏറെ പിന്നിലാക്കിയ ക്രൊയേഷ്യ പക്ഷേ, ഗോളടിക്കുന്നതില്‍ പിശുക്കുകാട്ടി, ഫിനിഷിങ്ങിലെ പോരായ്മയാണ് ടീമിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്.

തുടര്‍ച്ചയായ രണ്ട് മഞ്ഞക്കാര്‍ഡുമായി ഇത്തവണ ബെഞ്ചിലിരുന്ന അക്യൂനയ്ക്കു പകരം പ്രതിരോധത്തില്‍ ടാഗ്ലിയാഫിക്കോ സ്ഥാനം പിടിച്ചപ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിനു പകരം മധ്യനിരയില്‍ ലിയാന്‍ഡ്രോ പാരഡസും ഇടം നേടി.
അര്‍ജന്റീനയെ പരിശീലകന്‍ സ്‌കലോണി മെസിയെയും ജൂലിയന്‍ അല്‍വാരസിനെയും മുന്നില്‍ നിര്‍ത്തി 442 എന്ന ശൈലിയില്‍ ഇറക്കിയപ്പോള്‍ ആക്രമണം കടുപ്പിച്ച് 4123 എന്ന ശൈലിയാണ് ക്രോട്ടുകാരും അവലംബിച്ചത്.

തുടക്കം മുതല്‍ ക്രൊയേഷ്യ അര്‍ജന്റീനന്‍ ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും പ്രതിരോധക്കോട്ട കെട്ടി ഒറ്റമെന്‍ഡിയും സംഘവും ശ്രമമെല്ലാം വിഫലമാക്കി. ആദ്യ 30 മിനുട്ട് വരെ ക്രൊയേഷ്യ പന്ത് കൈയില്‍ വച്ച് നിറഞ്ഞ് കളിച്ചപ്പോള്‍ ഫിനിഷിങ്ങിന് അവസരം നല്‍കാതെ മധ്യനിരയും പ്രതിരോധവും ചെറുത്തുനിന്നു. എന്നാല്‍ പന്തടക്കത്തില്‍ നിന്ന് വിപരീതമായി അര്‍ജന്റീനയ്ക്ക് ആദ്യ പെനാല്‍റ്റി ഭാഗ്യം ലഭിച്ചു. 34ാം മിനുട്ടില്‍ ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് ബോക്‌സില്‍ വച്ച് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.


കിക്കെടുത്ത നായകന്‍ മെസിക്ക് തെറ്റിയില്ല. തകര്‍പ്പന്‍ ഷോട്ടോടെ ഗോള്‍കീപ്പര്‍ ലിവാകോവിച്ചിന് ഒരവസരവും നല്‍കാതെ പന്ത് വലത്തെ മൂലയില്‍. തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ പ്രതീക്ഷ ലക്ഷ്യമിട്ടിറങ്ങിയ ക്രോട്ടുകാര്‍ക്ക് ഈ ഗോള്‍ ചെറുതായൊന്നുമല്ല ആഘാതം സൃഷ്ടിച്ചത്. അഞ്ച് മിനുട്ടുകള്‍ക്കകം ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോളും പിറന്നു. ക്രൊയേഷ്യന്‍ താരങ്ങളുടെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഗോള്‍നേട്ടം. ആദ്യ പകുതി 20ന്റെ ലീഡോടെ പിരിഞ്ഞ മെസിപ്പട രണ്ടാം പകുതിയിലും ദയ കാണിച്ചില്ല. 70ാം മിനുട്ടില്‍ രണ്ടാം തവണയും ക്രോട്ടിന്റെ വല കുലുക്കി അല്‍വാരസ് മത്സരത്തിലെ മൂന്നാം ഗോളും കുറിച്ചു. ബോക്‌സിനുള്ളില്‍ വച്ച് മെസി നല്‍കിയ മനോഹരമായ പാസിന് കാലുവച്ചായിരുന്നു ഗോള്‍. പിന്നാടെ 74ാം മിനുട്ടില്‍ അല്‍വാരസിനെ കയറ്റി സ്‌കലോണി ഡിബാലയ്ക്ക് അവസരം നല്‍കി.

80ാം മിനുട്ടില്‍ മോഡ്രിച്ചിനെ പിന്‍വലിച്ച് പരിശീലകന്‍ സ്ലാട്ട്‌കോ ഡാലിച്ച് മേജറിനെ ഇറക്കി. 86ാം മിനുട്ടില്‍ ക്രോട്ടുകാര്‍ക്കായി അക്കൗണ്ട് തുറക്കാന്‍ ദേജന്‍ ലോവ്‌റന് മിച്ചൊരു അവസരം മനല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പരാജയത്തോടെ ക്രൊയേഷ്യക്ക് ബൂട്ടഴിക്കേണ്ടി വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a minute ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  41 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago