തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വകമാറ്റാന്‍ സര്‍ക്കാരിന്റെ മൗനാനുവാദം
ഈരാറ്റുപേട്ട: പദ്ധതി വിഹിതത്തില്‍ നിന്ന് മാലിന്യ നിര്‍മ്മാര്‍ജനത്തിനായി വിനിയോഗിക്കേണ്ട പത്തു ശതമാനം തുക വക മാറ്റി ചിലവഴിക്കാന്‍ സര്‍ക്കാര്‍ തന്നെ പഴുതു നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ച് ഭാരത് പദ്ധതി പ്രകാരം തുറന്ന സ്ഥലത്തെ മല മൂത്ര വിസര്‍ജനം തടയാന്‍ തുടക്കമിട്ടുള്ള (ഒ.ഡി.എഫ്.) പദ്ധതിക്കായി മാലിന്യ സംസ്‌കരണത്തിനുള്ള വിഹിതം വകമാറ്റി വിനിയോഗിക്കാന്‍ തടസ്സമില്ലെന്ന ഉത്തരവിലാണ് വകമാറ്റി ചിലവഴിക്കാനുള്ള സര്‍ക്കാരിന്റെ മൗനാനുവാദം . ഇതോടെ മാലിന്യ സംസ്‌കരണ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ നിന്നും പഞ്ചായത്തുകള്‍ വിട്ടു നില്‍ക്കാനിടയുണ്ട്. ഒ.ഡി.എഫ്. പദ്ധതികള്‍ക്കുള്ള ബില്ലുകള്‍ മുഴുവന്‍ പദ്ധതികളുടെയും അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് ട്രഷറിയില്‍ നിന്നും മാറാനും സൗകര്യമൊരുക്കി.
സോഫ്റ്റ് വെയറുകളില്‍ വിവരങ്ങള്‍ ചേര്‍ക്കല്‍ നടക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ കയ്യെഴുത്ത് ബില്ലുകള്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് പഞ്ചായത്തുകളുടെ ആവശ്യം. തനതു ഫണ്ടില്‍ നിന്നും തുക നല്‍കാവുന്നതും വികസന ഫണ്ടില്‍ നിന്നും ഇത് മാറ്റി എടുക്കാവുനന്തുമാണ്. പത്താം തീയതി വരെ ശമ്പള ബില്‍ സ്വീകരിക്കുന്ന സമ്പ്രദായം നില നില്‍ക്കെ ഒ.ഡി.എഫ്. പദ്ധതികളുടെ ബില്ലുകളും സ്വീകരിക്കാന്‍ തദ്ദേശ വകുപ്പും, ധന വകുപ്പും ധാരണയില്‍ എത്തിയെന്ന് ്ധികൃതര്‍ പറയുന്നു.
സംസ്ഥാന ,ജില്ലാ, ബ്ലോക്ക് തലങ്ങലില്‍ സെപ്തമ്പര്‍ മുപ്പതിനു മുന്‍പ് പൊതു സ്ഥലം മലമൂത്ര വിസര്‍ജന വിമുക്തമായി പ്രഖ്യാപിക്കുന്ന പഞ്ചായത്തുകള്‍ക്ക് പുരസ്‌കാരം നല്‍കും അതേ സമയം സ്വച്ച് ഭാരതി പദ്ധതി പ്രകാരം ഇപ്പോഴും കക്കൂസ് ഇല്ലാത്ത വീടുകളെ കുറിച്ചുള്ള സര്‍വ്വേ പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകള്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."