HOME
DETAILS

ന്യൂസിലന്‍ഡിനേയും വിദ്വേഷ വാഹകരേയും തോല്‍പിച്ച രാജ്യസ്‌നേഹി…മുഹമ്മദ് ഷമി

  
backup
November 16 2023 | 04:11 AM

mohammed-shami-steals-hearts

ന്യൂസിലന്‍ഡിനേയും വെറുപ്പിന്റെ വക്താക്കളേയും തോല്‍പിച്ച രാജ്യസ്‌നേഹി…മുഹമ്മദ് ഷമി

സെമി ഫൈനല്‍ മത്സരത്തില്‍ കെയിന്‍ വില്യംസന്റെ ക്യാച്ച് മുഹമ്മദ് ഷമി കൈ വിട്ടപ്പോള്‍ മുഹമ്മദ് ഷമിയെ കാത്ത് ആ വീണ്ടും 'പട്ടം' അവിടെ ഉണ്ടായിരുന്നു. കളിയേക്കാളേറെ 'കളികളെ' കൂടെക്കൊണ്ടു നടക്കുന്ന ഒരു പറ്റം വിദ്വേഷവാഹകര്‍ രണ്ട് വര്‍ഷം മുമ്പ് ആ ചെറുപ്പക്കാരന് ചാര്‍ത്തിക്കൊടുത്ത രാജ്യദ്രോഹി പട്ടം. കാത്തിരിപ്പുണ്ടെന്നല്ല, സോഷ്യല്‍ മീഡിയകള്‍ അപ്പോഴേക്കും അയാളെ പാകിസ്താന്‍ ചാരനാക്കിക്കഴിഞ്ഞിരുന്നു. ആ സമയം ആകെ വീണ രണ്ട് വിക്കറ്റുകളും എടുത്ത് നില്‍ക്കുമ്പോഴാണെന്ന് ഓര്‍ക്കണം. എന്നാല്‍ തനിക്ക് രാജ്യദ്രോഹ പട്ടം ചാര്‍ത്തിത്തരാന്‍ കാത്തു നിന്ന ആ വിദ്വേഷവാഹകരെ സാക്ഷി നിര്‍ത്തി അയാള്‍ ഏഴ് വിക്കറ്റുകള്‍ പിഴുതു. ഇന്ത്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് കൈ പിടിച്ച് കയറ്റി.

2021 ലെ T20 മാച്ചിലായിരുന്നു അത്. ഇന്ത്യ പാക്കിസ്താനോട് തോറ്റപ്പോള്‍ അയാള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യദ്രോഹിയും ഒറ്റുകാരനുമായി.അന്ന് കളിച്ച പതിനൊന്നു പേരില്‍ ഒരാള്‍ മാത്രമായിരുന്നു ആ പതിനൊന്നാം നമ്പറുകാരന്‍.പക്ഷെ അയാള്‍ പാക്കിസ്താനിലേക്ക് പോകണമെന്ന് ഒരു പറ്റം ആക്രോശിച്ചു. യഥാര്‍ഥത്തില്‍ തോല്‍വിയായിരുന്നില്ല പ്രശ്‌നം. അയാളുടെ പേര് മുഹമ്മദ് ഷമി എന്നതായിരുന്നു എന്നതാണ്. പിന്നീട് എത്രയോ തവണ പന്തുകള്‍ അയാളുടെ കൈവഴുതി വീണപ്പോഴെല്ലാം അയാള്‍ ഈ പേര് കേട്ടു കൊണ്ടിരുന്നു.

ഐതിഹാസികം ഈ നേട്ടം
റെക്കോര്‍ഡുകള്‍ എറിഞ്ഞിട്ടാണ് ഷമി വാങ്കഡെയില്‍ ഇന്ത്യയെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 398 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യത്തെ തെല്ലും ഭയക്കാതെ നേരിടാനെത്തിയ ന്യൂസിലാന്‍ഡിനെ നിലംപരിശാക്കി ഈ ചെറുപ്പക്കാരന്‍. ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഇനി മുഹമ്മദ് ഷമിയുമുണ്ടാകും. ഗ്ലെന്‍ മെഗ്രാത്ത് ഉള്‍പ്പെടെ അഞ്ച് പേരാണ് ഏഴു വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ഷമി ആറാമനായി പട്ടികയിലെത്തി.

ഇന്ത്യന്‍ താരം ഒരു ഏകദിനത്തില്‍ നേടുന്ന ഏറ്റവും വലിയ വിക്കറ്റ് വേട്ട കൂടിയായിരുന്നു വാങ്കെഡെയിലേത്. ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഷെമി. നാല് റണ്‍സിന് ആറ് വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ റെക്കോഡാണ് പഴങ്കഥയായത്. 2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റയുടെ റെക്കോര്‍ഡാണ് ഷമി മറികടന്ന മറ്റൊരു റെക്കോഡ്.

ലോകകപ്പില്‍ മാത്രം 50 വിക്കറ്റ് തികക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന വിശേഷണവും ഇനി ഷമിക്ക് സ്വന്തമാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേടിയതും മുഹമ്മദ് ഷമിയാണ്. നാല് തവണ അഞ്ചു വിക്കറ്റ് നേടിയ ഷമി മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് മറികടന്നത്.

ഈ ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കരനും മുഹമ്മദ് ഷമിയാണ്. ആറ് മത്സരം മാത്രം കളിച്ച ഷമി ഇതുവരെ നേടിയത് 23 വിക്കറുകളാണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വിക്കറ്റ് കൂടിയാണിത്. 2011ല്‍ 21 വിക്കറ്റെടുത്ത സഹീര്‍ ഖാനെയാണ് ഷമി മറികന്നത്.

ഫൈനല്‍ മത്സരം ബാക്കിയുള്ള ഷമിക്ക് ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാകാന്‍ നാല് വിക്കറ്റ് മാത്രം മതി. 27 വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും 26 വിക്കറ്റുമായ ഗ്ലെന്‍ മെഗ്രാത്തുമാണ് മുന്നിലുള്ളത്.

പ്രതിസന്ധികളെ കരുത്താക്കിയവന്‍
അയാള്‍ക്ക് ചുറ്റും എന്നും പലകാരണങ്ങളാലും ഉരുണ്ടുകൂടുന്ന പ്രതിസന്ധികള്‍ തന്നെയാണു ഇന്ന് കാണുന്ന ഷമിയെ രൂപപ്പെടുത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഷമിയുടെ പിതാവായ തൗസീഫ് അഹമ്മദ് ഒരു പരസ്യപ്രസ്താവന നടത്തിയിരുന്നു
''പശുവിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ഞങ്ങളെ ആക്രമിക്കുകയാണ്. എന്റെ കുടുംബത്തിന് വര്‍ഗീയതയുടെ പ്രതിച്ഛായ നല്‍കാന്‍ അവര്‍ നുണകള്‍ പറയുകയാണ്…!''

നിരവധി തവണ മതത്തിന്റെ പേരില്‍ അയാള്‍ അക്രമിക്കപ്പെട്ടു. പല കാരണങ്ങളാല്‍ പുറത്തിരുന്നു. ഒരിക്കല്‍ ഏതോ ഇന്റര്‍വ്യൂവര്‍ ഷമിയോട് ചോദിച്ചു
പുറത്തിരിക്കുന്നതില്‍ വിഷമമില്ലേ?
ഷമി ചിരിച്ചു കൊണ്ട് പറഞ്ഞു ' ടീം ജയിക്കുകയല്ലേ ഞാനുണ്ടോ എന്നതല്ല വിഷയം .ടീം ജയിക്കുന്നതാണ് സന്തോഷം'

ഷമി സൈബര്‍ അറ്റാക്ക് നേരിട്ട സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന കോഹ്‌ലി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. 2021ല്‍ നിരവധി താരഹ്ങള്‍ ഷമിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അന്ന് പാകിസ്താന്‍ ചാരനെ പിന്തുണച്ചാല്‍ കോഹ്‌ലിയുടെ മോളെ ബലാത്സംഗം ചെയ്യുമെന്നൊക്കെ പറഞ്ഞായിരുന്നു ഭീഷണി. ഏഴ് മാസം മുമ്പ് മാര്‍ച്ചില്‍ ഇന്ത്യ -ആസ്‌ത്രേലിയ നാലാം ടെസ്റ്റില്‍ ,ജയ് ശ്രീറാം വിളിച്ചാണ് അവിടെയുള്ള ഒരു കൂട്ടം ആരാധകര്‍ അയാളെ അറ്റാക്ക് ചെയ്തത്.

രാജ്യത്തോടുള്ള ഷമിയുടെ വിശ്വസ്തതയെ സംശയിച്ചവര്‍ ഇത് വായിക്കുക.
ഉത്തര്‍പ്രദേശിലാണ് ഷമി ജനിച്ചുവളര്‍ന്നത്. അവിടത്തെ അണ്ടര്‍-19 തലത്തിലുള്ള സെലക്ടര്‍മാരുടെ അവഗണന മൂലം ഷമി കൊല്‍ക്കത്തയിലേയ്ക്ക് ചേക്കേറി. കൊല്‍ക്കത്തയിലെ ഷമിയുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു ലോക്കല്‍ മാച്ച് കളിച്ചാല്‍ 500 രൂപ കിട്ടും. ടെന്റുകളിലും സഹതാരങ്ങളുടെ ഹോട്ടല്‍ മുറികളിലുമാണ് ഷമി അന്ന് താമസിച്ചിരുന്നത്. ആ സമയത്താണ് ദേവവ്രത ദാസ് എന്ന മനുഷ്യന്‍ ഷമിയുടെ രക്ഷകനാകുന്നത്. അദ്ദേഹം ഷമിയെ ടൗണ്‍ ക്ലബ്ബില്‍ ചേര്‍ത്തു. അതോടെ ഷമിയുടെ ജീവിതത്തില്‍ പണവും പ്രശസ്തിയും ഒഴുകാന്‍ തുടങ്ങി.

വൈകാതെ വിഖ്യാതമായ മോഹന്‍ ബഗാന്‍ ക്ലബ്ബില്‍ നിന്ന് ഷമിയ്ക്ക് വിളി വന്നു. തനിക്കൊരു ജീവിതം തന്ന ദാസിനെയും ടൗണ്‍ ക്ലബ്ബിനെയും വഞ്ചിക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞ് ഷമി ആ ഓഫര്‍ നിര്‍ദ്ദയം നിരസിച്ചു.
പിന്നീട് ദാസ് മുന്‍കൈ എടുത്ത് ഷമിയെ മോഹന്‍ ബഗാനില്‍ കളിപ്പിച്ചു. ആ യാത്ര ഇപ്പോള്‍ ലോകകപ്പ് ഫൈനല്‍ വരെ എത്തിനില്‍ക്കുന്നു. അന്ന് ഏതാനും നോട്ടുകെട്ടുകള്‍ക്കുവേണ്ടി ദാസിനെ ഒറ്റിക്കൊടുക്കാതിരുന്ന ഷമി മാതൃരാജ്യമായ ഇന്ത്യയെ എങ്ങനെ വഞ്ചിക്കാനാണ്. എന്നാല്‍ ചിന്തിക്കുന്നവര്‍ക്ക് മാത്രമുള്ളതാണല്ലോ ദൃഷ്ടാന്തങ്ങള്‍.

ഇന്നലെ കെയിനിന്റെ ക്യാച്ച് കൈവിട്ട നിമിഷത്തില്‍ വാംഖഡേ സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ടം ഒരു കുറ്റവാളിയെപ്പോലെയാണ് ഷമിയെ തുറിച്ചുനോക്കിയത്. മറ്റ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരും പിഴവുകള്‍ വരുത്തിയിരുന്നു. വില്യംസനെ റണ്ണൗട്ടാക്കാനുള്ള അവസരം കെ.എല്‍ രാഹുല്‍ മുതലെടുത്തിരുന്നില്ല. മോശം ഫീല്‍ഡിങ്ങിലൂടെ ബുംറ കിവീസിന് ഒരു ബൗണ്ടറി സമ്മാനിച്ചിരുന്നു. മിച്ചലിനെതിരെ അനാവശ്യമായി ത്രോ ചെയ്ത രവീന്ദ്ര ജഡേജ നാല് റണ്‍സ് എതിരാളികള്‍ക്ക് ദാനമായി നല്‍കിയിരുന്നു. ഇന്ത്യ കളി തോറ്റിരുന്നുവെങ്കില്‍ മറ്റ് ഫീല്‍ഡര്‍മാരുടെ പോരായ്മകളെല്ലാം മനുഷ്യസഹജമായ പിഴവുകളായി അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ ഷമിയുടെ സ്ഥിതി അതാകുമായിരുന്നില്ല. അയാള്‍ കൈവിട്ട ക്യാച്ച് രാജ്യദ്രോഹക്കുറ്റമായേനെ!.

ഇനി അയാള്‍ ഫൈനല്‍ കളിക്കാന്‍ പോകുന്നത് അഹമ്മദാബാദിലേക്കാണ്. ഫൈനലിലും ആ ഭയപ്പാടോടെയാവണം അയാള്‍ കളിക്കുക. ഒരു ക്യാച്ച് വിട്ടാല്‍ ,ഒരു മിസ് ഫീല്‍ഡ് വന്നാല്‍ ,റണ്‍ വഴങ്ങിയാല്‍ അയാള്‍ വീണ്ടും രാജ്യദ്രോഹിയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago