HOME
DETAILS
MAL
സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനു പിന്നാലെ ബംഗ്ലാദേശിൽ ജമാഅത്തെ ഇസ് ലാമി അമീർ അറസ്റ്റിൽ
backup
December 14 2022 | 16:12 PM
ധാക്ക: ബംഗ്ലാദേശിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച ബംഗ്ലാദേശ് ജമാഅത്തെ ഇസ് ലാമി അമീർ ഷഫീഖുർറഹ് മാൻ അറസ്റ്റിൽ. ഭീകരവിരുദ്ധ കുറ്റം ചുമത്തിയെന്നാണ് റിപ്പോർട്ടുകൾ. 10 ദിവസത്തെ കസ്റ്റഡിയാണ് പൊലിസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലസ്ഥാനത്തെ ബസുന്ദരയിൽ നിന്നാണ് ഭീകരവിരുദ്ധ പൊലിസ് വിഭാഗം കസ്റ്റഡിയിലെടുത്തത്.
ഷഫീഖുർറഹ് മാന്റെ മകൻ ഡോ. റഫാത് ചൗധരിയും അറസ്റ്റിലായിട്ടുണ്ട്. അൻസാറുൽ ഇസ്ലാം എന്ന നിരോധിത സംഘടനയിൽ പ്രവർത്തിച്ചതിനാണ് അറസ്റ്റെന്ന് പൊലിസ് പറഞ്ഞു. റഫാത് നേരത്തെ രണ്ടു തവണ മറ്റു കേസുകളിൽ ജയിലിലായിരുന്നു.
Jamaat-e-Islami Ameer Shafiqur shown arrested in militant case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."