സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെ; മുഖ്യമന്ത്രി മാത്രമെടുത്തതെന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി ശിവന്‍ കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത് വിദ്യാഭ്യാസ വകുപ്പറിയാതെ എന്ന ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി. വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി മാത്രമെടുത്തതെന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നിനുള്ള മാനദണ്ഡം രണ്ടു ദിവസത്തികം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധം മുന്നില്‍ കണ്ടുകൊണ്ടുള്ള മാനദണ്ഡം തയ്യാറാക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം അടങ്ങുന്ന സമൂഹത്തിന്റെ മുഴുവന്‍ ആശങ്കളും പരിഹരിക്കാനുതകുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് നടപ്പിലാക്കുക. ആരോഗ്യ വകുപ്പുമായി വിഷയം ചര്‍ച്ച ചെയ്യും. വിപുലമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വകുപ്പറിഞ്ഞാണ് തീൂരുമാനമെടുത്തത്. മുഖ്യമന്ത്രി മാത്രമെടുത്ത തീരുമാനമെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റായവിവരങ്ങളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം 15നകം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ തുറക്കുന്നതിന്റെ തീയതി ഉള്‍പ്പെടെ നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചില്ലെന്നായിരുന്നു ആരോപണം. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച തീരുമാനം അറിഞ്ഞത്. കൊവിഡ് ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായിരുന്നില്ല. വിഷയത്തില്‍ ആരോഗ്യ വകുപ്പിനെ മാത്രം ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോഴും സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിരുന്നില്ല. വൈകിട്ട് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം പുറത്ത് വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."