HOME
DETAILS

ഹലാൽ രേഖപ്പെടുത്തിയ വസ്തുക്കൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ

  
backup
November 19, 2023 | 3:30 AM

halal-products-banned-in-uttarprades

ഹലാൽ രേഖപ്പെടുത്തിയ വസ്തുക്കൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ

ലക്‌നോ: ഉത്പന്നങ്ങളിൽ ഹലാൽ സർട്ടിഫിക്കേഷൻ (മുദ്രണം) നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിറക്കി. ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ ഈ നിരോധനം കയറ്റുമതിക്കായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ബാധകമല്ല. ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ മറ്റു വസ്തുക്കൾക്കും നിരോധനം ഉണ്ട്.

ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയ്ക്കാണ് യോഗി ആദിത്യനാഥ്‌ സർക്കാർ നിരോധനം കൊണ്ടുവന്നത്. ഈ വസ്തുക്കളുടെയെല്ലാം ഉൽപാദനം, സംഭരണം, വിതരണം, വാങ്ങൽ, വിൽപന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നുമാണ് ഇക്കാര്യത്തിന് ബിജെപി സർക്കാർ നൽകുന്ന വിശദീകരണം. വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി വിൽപ്പന വർധിപ്പിക്കാൻ ആളുകളുടെ മതവികാരം മുതലെടുത്തെന്ന് ആരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകൾക്കുമെതിരെ പൊലിസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏർപ്പെ‌ടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  2 months ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  2 months ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  2 months ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  2 months ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  2 months ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  2 months ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  2 months ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  2 months ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  2 months ago