HOME
DETAILS

ബി.ജെ.പിയില്‍ അഴിച്ചുപണി ഉടന്‍

  
backup
September 20, 2021 | 4:35 AM

752535420-1

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സംസ്ഥാനത്തെ ബി.ജെ.പിയില്‍ ഉണ്ടാകുമെന്നറിയിച്ച അഴിച്ചുപണി ഉടന്‍. തെരഞ്ഞെടുപ്പ് പരാജയത്തിലും പിന്നാലെ ബി.ജെ.പിയെ നാണക്കേടിലാക്കിയ കുഴല്‍പ്പണം, കോഴ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കേന്ദ്രനേതൃത്വം പൂര്‍ണ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇതിനു പുറമെയാണ് സംസ്ഥാന ഘടകത്തിലെ കടുത്ത വിഭാഗീയത. പാര്‍ട്ടിയില്‍ നേതൃമാറ്റമോ അഴിച്ചുപണിയോ വൈകാതെ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തോടൊപ്പം ആറു സംസ്ഥാനങ്ങളിലാണ് പുനഃസംഘടന വരുന്നത്.


ചലച്ചിത്രനടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കാനും നീക്കം നടക്കുന്നുണ്ട്. കേന്ദ്രനേതൃത്വത്തിനും സംസ്ഥാനത്തെ ഒരു വിഭാഗത്തിനും അദ്ദേഹത്തെ നേതൃപദവിയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹമുണ്ട്.
അദ്ദേഹത്തെ കൊണ്ടുവന്നാല്‍ സംസ്ഥാന ബി.ജെ.പിയിലെ വിഭാഗീയതയ്ക്ക് ശമനമുണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പവും സുരേഷ് ഗോപിക്ക് അനുകൂലഘടകമാണ്. ആര്‍.എസ്.എസും നടനെ അനുകൂലിച്ചിട്ടുണ്ട്.


നാര്‍കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ അടുത്ത ദിവസം തന്നെ സന്ദര്‍ശിച്ചതുള്‍പ്പെടെയുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങളെല്ലാം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്. ക്രൈസ്തവ വിഭാഗത്തെ കൂടുതലായി ഒപ്പം നിര്‍ത്താനുള്ള നീക്കവും നടത്തും. ഇതിന്റെ ഭാഗമായി സഭാനേതാക്കള്‍ക്ക് പ്രധാനമന്ത്രിയെ കാണാനുള്ള സൗകര്യവും സുരേഷ്‌ഗോപി ഒരുക്കും.
അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ സുരേഷ് ഗോപി തള്ളി.


തല്‍കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താല്‍പ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പാര്‍ട്ടി ചില ഉത്തരവാദിത്വങ്ങള്‍ നല്‍കിയിട്ടുണ്ട്.
അതു ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാന്‍ നേതൃപാടവമുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  2 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  2 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  2 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  2 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  2 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  2 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  2 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  2 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago