63 ആരോഗ്യ വിദഗ്ധര്‍ക്ക് മന്ത്രി ശൈഖ് നഹ്‌യാന്റെ സാന്നിധ്യത്തില്‍ ആദരം
ദുബൈ: യുഎഇയിലെ പൊതു,സ്വകാര്യ മേഖലകളില്‍ നിന്നുള്ള 800ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ യുഎഇയിലെ മികച്ച 63 ആരോഗ്യ വിദഗ്ധരെ 2023ലെ വാര്‍ഷിക ആരോഗ്യ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഗ്രാന്‍ഡ് ഹയാത്തിലെ ബനിയാസ് ബോള്‍ റൂമില്‍ നടന്ന പ്രൗഢ ചടങ്ങില്‍ യുഎഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.
ആരോഗ്യ സേവന മേഖലയിലെ എല്ലാ തലങ്ങളിലുമുള്ള പ്രമുഖ വ്യക്തികളെയാണ് ആദരിച്ചത്.
സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന്റെ അംഗീകാരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ അതുല്യമായ പ്രാദേശിക സംരംഭത്തിന്റെ നാലാമത്തെ പതിപ്പാണ് നന്നത്.
സഹിഷ്ണുതാ, സഹവര്‍ത്തിത്വ കാര്യ മന്ത്രാലയ രക്ഷാകര്‍തൃത്വത്തില്‍ 'ഹെല്‍ത്ത് മാഗസി'നാണ് പരിപാടി സംഘടിപ്പിച്ചത്.
2023 ലെ അഭിമാനകരമായ വാര്‍ഷിക ആരോഗ്യ അവാര്‍ഡുകള്‍ പൊതു,സ്വകാര്യ മേഖലകളില്‍ നിന്നുള്ള 52 മികച്ച സേവകര്‍ക്കാണ് സമ്മാനിച്ചത്.
അവാര്‍ഡ ലഭിച്ച മുഴുവന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ ശൈഖ് നഹ്‌യാന്‍, നാളെ നാം ജീവിക്കാന്‍ പോകുന്ന ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഈ ശ്രമങ്ങള്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നതെന്ന് നിരീക്ഷിച്ചു. രാജ്യത്തെ 63 വിശിഷ്ട ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു.
ഷാര്‍ജ ഹെല്‍ത്ത് അഥോറിറ്റി ചെയര്‍മാന്‍ ഡോ. ഹൈഫ മുഹമ്മദ് അല്‍ ഹന്നാവി, ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഉലമ, മുന്‍ ഡയറക്ടര്‍ ഡോ. ജുമാ ബിലാല്‍, ആരോഗ്യ മന്ത്രാലയം ക്യുറേറ്റീവ് മെഡിസിന്‍ അഫയേഴ്‌സ് ഡോ. ഫാത്മ അല്‍ റിഫായി, ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. ആമിന അല്‍ മര്‍സൂഖി, ഷാര്‍ജ സര്‍വകലാശാലയിലെ ഡോ. മുന തഹ്‌ലക്, ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ഇമാദി (അല്‍ കുവൈറ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.
മികച്ച മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഹോസ്പിറ്റല്‍ ഓഫ് ദ ഇയര്‍, ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ്, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോം, ഹെല്‍ത്ത് & വെല്‍നസ് സ്റ്റാര്‍ട്ടപ്പ്, ഡയഗ്‌നോസ്റ്റിക് സെന്റര്‍, ഡെന്റല്‍ കെയറിലെ മികവ് തുടങ്ങി വിവിധ മേഖലകളിലെ മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് അവാര്‍ഡ് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ഹോമിയോപ്പതിയിലെ മികവ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി , ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് ടിപിഎ കമ്പനി, ക്ലിനിക്ക് & മെഡിക്കല്‍ വെല്‍നസ് സെന്ററുകള്‍, മെഡിക്കല്‍ ടൂറിസം കമ്പനി എന്നിവയിലെ മികവിനും സ്ഥാനങ്ങള്‍ക്ക് ആദരം കൈമാറി.
''വാര്‍ഷിക ആരോഗ്യ അവാര്‍ഡുകള്‍ക്കുള്ള ഞങ്ങളുടെ പിന്തുണ, എല്ലാവരുടെയും നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അന്തര്‍ലീനമായ പോസിറ്റിവിറ്റി, ഉള്‍ക്കൊള്ളല്‍, അതിരുകളില്ലാത്ത സാധ്യതകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്'' -തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."