നാടുകടത്തല്‍
എന്റെ രാജ്യം
ഒരു സ്വേഛാധിപതിയില്‍ നിന്നും
മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
അയാളാവട്ടെ ഏറ്റവും ദുഷിച്ചവനും
ഒരു ജയിലില്‍ നിന്ന് മറ്റൊന്നിലേക്ക്
ഒരു നാടുകടത്തലില്‍ നിന്ന് മറ്റൊരു
പ്രവാസത്തിലേക്ക്...
മെലിഞ്ഞ ഒരു ഒട്ടകത്തെ പോലെ
എവിടെയും എന്നെ ഒളിപ്പിക്കാന്‍ കഴിയുമിന്ന്.
മരണത്തിന്റെ കലവറയില്‍ നിന്ന്
എന്റെ രാജ്യത്തിന് മോചനമുണ്ടാവുമോ?
മൗനമുറങ്ങുന്ന ശ്മശാനത്തില്‍
ഓരോ ഖബ്‌റിടവും കുഴിച്ചുനോക്കി
വരാനിരിക്കുന്ന വസന്തവും
മണ്ണടയാത്ത പൈതൃകവും
ആരോ അന്വേഷിച്ചു നടക്കുന്നു.
ഉറക്കം കൂടുകൂട്ടിയ കണ്ണുകളില്‍ നിന്ന്
സ്വപ്നങ്ങള്‍ പടിയിറങ്ങിയിരിക്കുന്നു.
എവിടെയോ ഒളിച്ച ഒരു പ്രേതം കണക്കെ
പ്രത്യക്ഷപ്പെടുമായിരിക്കും കിനാവുകള്‍.
ഇരുട്ടില്‍ നിന്ന് കൊടും രാത്രിയിലേക്ക്
ഇറങ്ങിവരുമോ സ്വപ്നങ്ങള്‍?
എന്റെ രാജ്യത്തിന്റെ സങ്കടങ്ങള്‍
അതിന്റെ അതിര്‍ത്തിക്കുള്ളില്‍ ചുറ്റിത്തിരിയുന്നു.
മറ്റുള്ളവരുടെ മണ്ണില്‍
സ്വന്തം ഭൂമിയില്‍ തന്നെയും
അത് പ്രവാസിയായി മാറിയിരിക്കുന്നു.
അബ്ദുല്ല അല്‍ബറദൂനി- (1929-1999)ലോകപ്രശസ്ത അറബ് കവി. യമനിലെ സറാജാട്ട് ഗ്രാമത്തില്‍ ജനനം. ഏഴാം വയസില്‍ ചിക്കന്‍ പോക്‌സ് പിടിപ്പെട്ട് അന്ധനായി. 13 ാം വയസ് മുതല്‍ കവിത എഴുതിത്തുടങ്ങി. ഇതുവരെ 12 കവിതാ കൃതികളും പത്തോളം ഗദ്യകൃതികളും രചിച്ചു. രാഷ്ട്രീയം, സ്ത്രീ സമത്വം, നാടോടി സാഹിത്യം എന്നീ മേഖലകളിലും ശ്രദ്ധേയന്‍. 1950, 60, 70 കാലഘട്ടങ്ങളില്‍ രാഷ്ട്രീയ തടവുകാരനായി ജയിലില്‍ കിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."