ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഈ ആപ്പുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഈ ആപ്പുകള്‍ ഉപയോഗിക്കരുത്
ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലമാണ്. ഒട്ടുമിക്ക ആളുകളും ചെറിയ പേയ്‌മെന്റുകള്‍ക്കായി പോലും യുപി ഐ ആപ്പുകളെയാണ് ആശ്രയിക്കാറ്. അത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.
ഗൂഗിള്‍പേ ഉപയോഗിക്കുന്നവ!ര്‍ എല്ലാ ആപ്പുകളും ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ഗൂഗിള്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആണ് ഗൂഗിളിന്റെ ഈ മുന്നറിയിപ്പ്. ഉപഭോക്താക്കള്‍ ജിപേ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കമ്പനി ഓര്‍മിപ്പിക്കുന്നു . ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ സ്‌ക്രീന്‍ പങ്കിടുന്ന ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് കമ്പനിയുടെ പ്രധാന അഭ്യര്‍ത്ഥന.
ഈ ആപ്പുകള്‍ ഉപയോഗിക്കരുത്, അതായത് സ്‌ക്രീന്‍ പങ്കിടുന്ന ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് ഗൂഗിള്‍പേ പറയാന്‍ ഒരു പ്രധാന കാരണം പങ്കിട്ട സ്‌ക്രീനിലെ ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കാനുള്ള പഴുതുകള്‍ പോലും തട്ടിപ്പുകാര്‍ ഉപയോഗിക്കാം എന്നതാണ്. സ്‌ക്രീന്‍ ഷെയര്‍ ചെയ്താല്‍ എവിടിരുന്നും ആപ്പുകള്‍ നിയന്ത്രിക്കാനുമാകും.
ഈ ആപ്പുകള്‍ പാസ്‌വേഡുകളോ പിന്‍നമ്പറുകളോ മറ്റ് രഹസ്യ വ്യക്തിഗത വിവരങ്ങളോ ക്യാപ്ചര്‍ ചെയ്യുകയും ഉപയോഗിക്കുന്നവര്‍ക്ക് കൈമാറുകയും ചെയ്യാം. മറ്റുള്ളവര്‍ക്ക് സ്‌ക്രീനില്‍ ലഭിക്കുന്ന അനധികൃത ആക്‌സസ് പ്രശ്‌നമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."