HOME
DETAILS

പാലാ ബിഷപ്പിന്റെ ആരോപണം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കില്ല

  
backup
September 23, 2021 | 4:28 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയാരോപണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗം വിളിക്കേണ്ട ഘട്ടമല്ല ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ബിഷപ്പിന്റെ പ്രസ്താവനയില്‍ എല്ലാ കക്ഷികള്‍ക്കുമുള്ള അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് നിലപാട് വരികയാണ് വേണ്ടത്.
ഓരോ വിഭാഗം ആളുകളും അവരവരുടേതായ പ്ലാറ്റ്‌ഫോമില്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണം.
സര്‍വകക്ഷിയോഗത്തിലൂടെ ഇതിനു പരിഹാരം കാണാനാവില്ല. ബന്ധപ്പെട്ടവരെ തെറ്റുതിരുത്തിക്കാന്‍ പ്രേരിപ്പിക്കണം.
സമൂഹത്തില്‍ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എല്ലാ മതവിഭാഗങ്ങളില്‍നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും.


സാമുദായിക സ്പര്‍ധയ്ക്കു കാരണമാകുംവിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിനു സൗകര്യവും പിന്തുണയും നല്‍കുന്നവരെയും തുറന്നുകാട്ടാന്‍ സമൂഹം ഒന്നാകെ തയാറാകണം.
പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിക്കും.
ഇത്തരം കാര്യങ്ങള്‍ നോക്കിനില്‍ക്കുന്ന സമീപനമുണ്ടാകില്ല. മത, സാമുദായിക നേതാക്കളെ കാണുന്ന കാര്യം ആലോചിക്കാം.
മന്ത്രി വി.എന്‍ വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്.
ബിഷപ്പുമായി ഒന്നിച്ചുണ്ടാകേണ്ടിയിരുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലും ബിഷപ്പ് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാലുമാണ് പിന്നീട് അദ്ദേഹത്തെ ബിഷപ്പ് ഹൗസില്‍ പോയി കണ്ടത്. അദ്ദേഹത്തിനു പിന്തുണ നല്‍കാനല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  3 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  3 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  3 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  3 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  3 days ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  3 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  3 days ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ദാരുണാന്ത്യം

uae
  •  3 days ago