HOME
DETAILS

ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച അലി അഹമ്മദ് അസ്‌ലം അന്തരിച്ചു

  
backup
December 22, 2022 | 9:10 AM

ali-ahmed-aslam-chicken-tikka-masala-inventor-dies-at-772022


ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച ഗ്ലാസ്‌ഗോയില്‍ നിന്നുള്ള ഷെഫ് അലി അഹമ്മദ് അസ്‌ലം (77) അന്തരിച്ചു. അലിയുടെ ഷിഷ് മഹല്‍ റെസ്റ്റോറന്റാണ് മരണ വിവരം അറിയിച്ചത്. പരേതനോടുള്ള ആദരസൂചകമായി 48 മണിക്കൂര്‍ റെസ്റ്റോറന്റ് അടച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യക്കാരനായ അലി ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം ഗ്ലാസ്‌ഗോയിലേക്ക് താമസം മാറുകയായിരുന്നു. 1964ലാണ് ഗ്ലാസ്‌ഗോയുടെ പടിഞ്ഞാറന്‍ അറ്റത്ത് ഷിഷ് മഹല്‍ ആരംഭിച്ചത്.

1970കളില്‍ ഷിഷ് മഹല്‍ എന്ന തന്റെ റെസ്റ്റോറന്റില്‍ ഒരു ടിന്‍ തക്കാളി സൂപ്പില്‍ നിന്ന് ഉണ്ടാക്കിയ സോസ് മെച്ചപ്പെടുത്തിയാണ് അലി ഈ വിഭവം കണ്ടുപിടിച്ചതെന്ന് അദ്ദേഹത്തിന്റെ അനന്തരവന്‍ ആന്‍ഡ്‌ലീബ് അഹമ്മദ് എ.എഫ്.പിയോട് പറഞ്ഞു. ''റെസ്റ്റോറന്റായിരുന്നു അലിയുടെ ജീവിതം. എല്ലാ ദിവസവും അദ്ദേഹം റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കും. പാചകക്കാര്‍ അദ്ദേഹത്തിനു വേണ്ടി കറി ഉണ്ടാക്കും. എല്ലായ്‌പ്പോഴും ചിക്കന്‍ ടിക്ക മസാല കഴിക്കുമോ എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവില്ല. തന്റെ അമ്മാവന്‍ ഒരു പെര്‍ഫെക്ഷനിസ്റ്റeയിരുന്നു- അഹമ്മദ് പറഞ്ഞു.

തന്റെ ചിക്കന്‍ ടിക്ക വളരെ ഉണങ്ങിയതാണെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ചിക്കന്‍ ടിക്ക മസാലയ്ക്കുള്ള പുതിയ പാചകക്കുറിപ്പ് കൊണ്ടുവന്നതെന്ന് 2009ല്‍ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ അലി പറഞ്ഞിരുന്നു. തൈരും ക്രീമും മസാലകളും അടങ്ങിയ തക്കാളി സോസ് ഉപയോഗിച്ച് ചിക്കന്‍ പാകം ചെയ്ത് നോക്കുകയായിരുന്നു. ബ്രിട്ടിഷ് റെസ്റ്റോറന്റുകളിലെ ഏറ്റവും ജനപ്രിയ വിഭവമായി ഇത് മാറി. ഈ വിഭവം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് കൃത്യമായി തെളിയിക്കാന്‍ പ്രയാസമാണെങ്കിലും പാശ്ചാത്യ അഭിരുചികള്‍ക്ക് അനുയോജ്യമായ ഒരു കറിയായി ഇത് പൊതുവെ കണക്കാക്കപ്പെടുന്നു.

ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചാണ് അലി ചിക്കന്‍ ടിക്ക മസാല തയ്യാറാക്കിയിരുന്നത്. സാധാരണയായി അവര്‍ ചൂടുള്ളതും എരിവ് കൂടുതലുള്ളതുമായ കറി ഉപയോഗിക്കാറില്ലെന്നും അതുകൊണ്ടാണ് തൈരും ക്രീമും ചേര്‍ത്ത് പാകം ചെയ്യുന്നതെന്നും അലി വിശദീകരിച്ചിരുന്നു. ചിക്കന്‍ ടിക്ക മസാല ബ്രിട്ടിഷ് സംസ്‌കാരത്തിന്റെ നിര്‍ണായക ഭാഗമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി റോബിന്‍ കുക്ക് ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു.

തന്നെ ദത്തെടുത്ത ഗ്ലാസ്‌ഗോ നഗരത്തിന് ഈ വിഭവം ഒരു സമ്മാനമായി നല്‍കുകയാണെന്ന് ഒരിക്കല്‍ അലി പറഞ്ഞു. 2009ല്‍ ഷാംപെയ്ന്‍, പാര്‍മ ഹാം, ഗ്രീക്ക് ഫെറ്റ ചീസ് എന്നിവയ്‌ക്കൊപ്പം ഈ വിഭവത്തിന് യൂറോപ്യന്‍ യൂണിയന്‍ 'പ്രൊട്ടക്റ്റഡ് ഡിസിഗ്‌നേഷന്‍ ഓഫ് ഒറിജിന്‍' പദവി ലഭിക്കാനായി അദ്ദേഹം ശ്രമംനടത്തിയെങ്കിലും പരാജയപ്പെട്ടു. അലിക്ക് ഭാര്യയും മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി

Kerala
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വനിതകള്‍ക്കായുള്ള സൗജന്യയാത്ര 'പ്രിയദര്‍ശിനി' 15ാം തിയ്യതി മുതല്‍; സൗകര്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  a month ago
No Image

വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരുന്നതില്‍ അതൃപ്തി; സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി. ശിവന്‍കുട്ടി

Kerala
  •  a month ago
No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 മരണം

International
  •  a month ago
No Image

പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍; ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നും പരാതി 

Kerala
  •  a month ago
No Image

എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം

National
  •  a month ago
No Image

നീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി 

National
  •  a month ago
No Image

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

National
  •  a month ago
No Image

മാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി

Kerala
  •  a month ago