HOME
DETAILS

'ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല, സുപ്രധാന വിധിയുമായി': സുപ്രീംകോടതി

  
backup
November 23, 2023 | 5:33 PM

governor-cannot-override-legislature-with-important-judgment

ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലെ വിധിയിലാണ് പരാമര്‍ശം.

ഗവര്‍ണര്‍ ഒരു സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണ്, നിയമനിര്‍മ്മാണ സഭകളുടെ നിയമനിര്‍മ്മാണ അധികാരങ്ങളെ തടയാന്‍ കഴിയില്ല. ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ച് നിയമനിര്‍മ്മാണം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണര്‍ക്കുള്ളത്. ഒന്നുകില്‍ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവര്‍ണര്‍ക്കുണ്ട്. അതേസമയം, മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറയുന്നു.

ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധിയാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

'ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല, സുപ്രധാന വിധിയുമായി': സുപ്രീംകോടതി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  2 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  2 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  2 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  2 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  2 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  2 days ago