ഹജ്ജ് സബ്‌സിഡി സംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരം: സ്പീക്കര്‍
കൊച്ചി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ . ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യംതന്നെ ഇല്ല. സബ്‌സിഡി തുടരണം. ഭരണഘടനാപരമായ അവകാശം കൂടിയാണിത്. ഇന്ത്യയില്‍നിന്ന് പുറത്തേക്ക് തീര്‍ഥാടനത്തിനു പോകുന്ന എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും സബ്‌സിഡി അര്‍ഹതപ്പെട്ടതാണ്.
എന്നാല്‍, ഹജ്ജ് തീര്‍ഥാടകര്‍ ഒരേസമയം കൂട്ടത്തോടെ പോകുന്നതു കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.
ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമമെന്ന നിലയില്‍ ഹജ്ജിനുള്ള പ്രധാന്യം വലുതാണ്. സ്രഷ്ടാവിനു മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നതിലൂടെ ഹജ്ജിലെ സംഗമം മറ്റു മതസ്ഥര്‍ക്കുകൂടി അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഓരോ ഹജ്ജ് തീര്‍ഥാടകനും നാടിന്റെ നന്മയ്ക്ക് മുതല്‍ക്കൂട്ടാണെന്നും സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എച്ച്.ഇ ബാബുസേട്ട്, മുന്‍ എം.എല്‍.എ എ.എം യുസുഫ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി മുഹമ്മദ്, ശംസു ഇല്ലിക്കല്‍, പി.എംസഹീര്‍, മുജീബ് പുത്തലത്ത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."