മെഗാ തൊഴില്‍ മേള ശ്രദ്ധേയമായി
ആള്‍ ഇന്ത്യാ കെ.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയും എം.എസ്.എഫ് ദേശീയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള ശ്രദ്ധേയമായി.ആറാമത് സമൂഹ വിവാഹത്തോടനുബന്ധിച്ച് ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ വെച്ച് നടന്ന മേള കര്‍ണാടക നിയമസഭ സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു.ബി.എം ഫാറൂഖ് എം.എല്‍.സി, മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ് ഇബ്രാഹിം സേട്ട്, മുസ്ലിം ലീഗ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ജാവേദുല്ലാഹ് തുടങ്ങിവര്‍ അതിഥികളായെത്തി.
അക്കൗണ്ട്‌സ്,മാര്‍ക്കറ്റിംഗ്,അഡ്മിനിസ്‌ട്രേഷന്‍,കസ്റ്റമര്‍ സപ്പോര്‍ട്ട്,എഞ്ചിനീയറിംങ്,എഫ്.എം.സി.ജി,ടെലികോം,ഹോസ്പിറ്റാലിറ്റി,ബി.പി.ഒ,ലൊജിസ്റ്റിക്‌സ് മേഖലകളിലെ പതിനായിരത്തോളം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ആമസോണ്‍,മൈന്ത്ര,ആര്‍.ബി.എല്‍,ഫ്‌ലിപ്കാര്‍ട്ട്,ഉനൈസിസ് ഹെല്‍ത്ത് കെയര്‍,എയര്‍ടെല്‍,എച്ച്.ഡി.എഫ്.സി,മഹീന്ദ്ര ലോജിസ്റ്റിക്‌സ്,കോടക് ലൈഫ്, എസ്.ബി.ഐ,ജോയ് ആലുക്കാസ്,ഐ.സി.ഐ.സി.ഐ,ഓജി ഹെല്‍ത്ത് കെയര്‍, ഐ.ഡി.ബി.ഐ തുടങ്ങി നൂറോളം പ്രമുഖ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ മെഗാ മേളയില്‍ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനെത്തിയിരുന്നു.
എം.കെ നൗഷാദ്,ടി ഉസ്മാന്‍,നാസര്‍ നീലസാന്ദ്ര,പി.വി അഹമ്മദ് സാജു,സിറാജ്ജുദ്ദീന്‍ നദ്വി,എം.ടി മുഹമ്മദ് അസ്ലം, നജ് വ ഹനീന,റഹീം ചാവശ്ശേരി, പി.കെ നാസര്‍,അബ്ദുല്ല മാവള്ളി,ടി.സി മുനീര്‍, സിദ്ധീഖ് തങ്ങള്‍, ഡോ.ഷമാന്‍,സലാം,കെ.എം.സി.സി,എം.എസ്.എഫ് ദേശീയ സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തകരും മുവ്വായിരത്തില്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്ന തൊഴില്‍ മേളക്ക് നേതൃത്വം നല്‍കി.
മെഗാ തൊഴില്‍ മേള ശ്രദ്ധേയമായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."