HOME
DETAILS
MAL
ചക്കിട്ടപ്പാറ ഖനനം: ജനകീയ കണ്‍വന്‍ഷന്‍ നടത്തും
backup
August 27 2016 | 21:08 PM
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിരു ഖനനം നടത്താനുള്ള എം.എസ്.പി.എല്‍ കമ്പനിയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇരുമ്പയിരു ഖനന വിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചു സമര സമിതിയുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.
രണ്ടു ജലസേചന പദ്ധതികള്‍ക്കും ഒരു ജലവൈദ്യുത പദ്ധതിക്കുമായി പെരുവണ്ണാമൂഴി, കക്കയം, ബാണാസുര സാഗര്‍ അണക്കെട്ടുകള്‍ ഖനന മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഇരുമ്പയിരു ഖനനം ഈ അണക്കെട്ടുകളുടെ സുരക്ഷിതത്വത്തെ ബാധിക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ജലസംഭരണിയില്‍ മാലിന്യങ്ങള്‍ നിറയുകയും ജനങ്ങളുടെ കുടിവെള്ളവും കൃഷിയും തകരാറിലാവാനും ഇതു കാരണമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."