HOME
DETAILS
MAL
'കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ല'
backup
September 26 2021 | 04:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് 90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കിയതിനാല് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഇത് ഉറപ്പുവരുത്താനുള്ള നടപടികള്‍ പൊലിസ് തുടരും. തൊട്ടുമുമ്പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടു ശതമാനം കുറഞ്ഞിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാനിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറഞ്ഞു.
നിലവില്‍ സംസ്ഥാനത്തെ ആര് ഫാക്റ്റര്‍ (വൈറസിന്റെ പുനരുത്പാദന നിരക്ക്) 0.94 ആണ്. ആര് ഫാക്റ്റര്‍ ഒന്നിലും കുറയുമ്പോള്‍ രോഗം കുറഞ്ഞുവരുന്നുവെന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന ആര് ഫാക്റ്റര്‍ കോട്ടയം ജില്ലയിലാണ് (1.06). എറണാകുളം, ഇടുക്കി ജില്ലകളിലും ആര് ഫാക്റ്റര്‍ ഒന്നിനു മുകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."