"നെയ്മറിനെ വില്‍ക്കണം '' ;പിഎസ്ജിയില്‍ തുടരാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നാട്ട് വെച്ച് കൈലിയന്‍ എംബാപ്പെ
ക്ലബില്‍ തുടരുന്നതിന് പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) പാലിക്കേണ്ട മൂന്ന് പ്രധാന വ്യവസ്ഥകള്‍
മുന്നാട്ട് വെച്ച് കൈലിയന്‍ എംബാപ്പെ. നിലവിലെ സീസണിന് മുന്നോടിയായി ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ കൈലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ ചേരുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.2024-25 സീസണിന്റെ അവസാനം വരെ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ താരം പിഎസ്ജിയുമായി കരാര്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പിഎസ്ജയിലെ തന്റെ അവസ്ഥയില്‍ അദ്ദേഹം അസന്തുഷ്ടനാണെന്ന് സൂചനയുണ്ട്.
കരാര്‍ പുതുക്കുന്ന സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് എംബാപ്പെയുടെ പക്ഷം . അതിനാല്‍ അടുത്ത വര്‍ഷം ക്ലബ് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു.
പിഎസ്ജിയെ വീണ്ടും വിശ്വസിക്കേണ്ടെന്ന് 24കാരന്‍ തീരുമാനിച്ചതായി അവകാശവാദങ്ങളുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ അദ്ദേഹം തയ്യാറാണെന്ന് സൂചന. ക്ലബില്‍ തുടരുന്നതിന് മൂന്ന് നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം, നെയ്മര്‍ പാരീസ് വിടണമെന്നതാണ് ആദ്യത്തെ പ്രധാന ആവശ്യം. ഈ സീസണില്‍ രണ്ട് ഫോര്‍വേഡുകളും നല്ല ബന്ധത്തിലല്ലെന്ന് പരക്കെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നിരുന്നാലും, എംബാപ്പെയുമായി പൊരുത്തപ്പെടാത്ത പിഎസ്ജിയിലെ പ്രധാന വ്യക്തി നെയ്മര്‍ മാത്രമല്ല. പി എസ്ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയറിന് പകരം നിലവില്‍ ക്ലബ് ഇല്ലാത്ത സിനദീന്‍ സിദാനെ നിയമിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം
ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരം ഹാരി കെയ്‌നെ സൈനിംഗ് ചെയ്യുന്നതാണ് എംബാപ്പെയുടെ മൂന്നാമത്തെയും അവസാനത്തെയും വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."