HOME
DETAILS

ഫലസ്​തീൻ വംശഹത്യമാറ്റിമറിക്കുന്ന ലോകഗതി

  
backup
November 28 2023 | 01:11 AM

the-palestinian-genocide-is-changing-the-course-of-the-world


ഇതിനുമുമ്പ് നിരവധി വംശീയ ഉന്മൂലനങ്ങൾക്ക്(ജെനോസൈഡ്) ലോകം സാക്ഷിയാവേണ്ടിവന്നിട്ടുണ്ടെങ്കിലും 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്റാഇൗൽ ഫലസ്​തീനിൽ നടത്തുന്ന വംശഹത്യയുടെ പ്രത്യേകത അതിൻ്റെ നിഷ്ഠുരതയും പൈശാചികതയും ലോകത്തിന് തത്സമയം കാണാൻ കഴിയുന്നുണ്ടായിരുന്നു എന്നതാണ്. എത്ര വിലക്കേർപ്പെടുത്തിയിട്ടും അൽ ജസീറ പോലുള്ള മാധ്യമങ്ങൾക്ക് സയണിസ്​റ്റ് കാപാലികതയുടെ ഭാവങ്ങൾ ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും തത്സമയം എത്തിക്കാൻ സാധിച്ചതും ഹമാസിൻ്റെയും അനുഭാവികളുടെയും പ്രചാരണ തന്ത്രങ്ങൾ വിജയിച്ചതും തലമുറകളുടെ ചിന്താഗതിയെ മാറ്റിമറിച്ചു. അത് ആഗോള രാഷ്ട്രീയത്തെ പുതുക്കിപ്പണിയാൻ പോകുന്നുവെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ. 23ലക്ഷം മനുഷ്യരുടെ ജീവിതത്തുടിപ്പ് ആവാഹിച്ച ഗസ്സ മുനമ്പിൻ്റെ പരിപുർണ ഉന്മൂലനവും അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള സർവനാശവും അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല ഇസ്റാഇൗലിൽ പോലും പുതുതലമുറയെ സയണിസ്​റ്റ് വിരുദ്ധരും ഫലസ്​തീൻ അനുകൂലികളുമാക്കുന്നു. ഈ മാറ്റം വൻശക്തികളുടെ ഉറക്കം കെടുത്തുകയാണിപ്പോൾ.
ജർമനിയിൽ യഹൂദ വംശജർക്കെതിരേ നടന്ന ഹോളോകാസ്​റ്റിൻ്റെ ഭീകരമുഖം ലോകമറിയുന്നത് ഹിറ്റ്​ലറുടെയും നാസികളുടെയും പൂർണ പതനത്തിനു ശേഷമായിരുന്നല്ലോ. ഇതേ യഹൂദർ ഫലസ്​തീനികളുടെമേൽ അടിച്ചേൽപ്പിക്കുന്ന വംശീയ ഉന്മൂലനത്തിൻ്റെ നേർച്ചിത്രങ്ങൾ ലോകമനസ്സാക്ഷിക്കു മുന്നിൽ അപ്പപ്പോൾ അനാവൃതമായത് യുദ്ധത്തെക്കുറിച്ചുള്ള സകല സങ്കൽപങ്ങളെയും ആധിപത്യത്തിൻ്റെ രാക്ഷസീയ ഭാവങ്ങളെയും ലോകത്തെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകരെ മാത്രമല്ല, വിദ്യാർഥികളെയും ബുദ്ധിജീവികളെയും വീട്ടമ്മമാരെയും നിഷ്പക്ഷമതികളെയും കടുത്ത ഇസ്റാഇൗൽ വിരുദ്ധരാക്കി മാറ്റിയത് അമേരിക്കയിലടക്കം സിയോണിസ്റ്റ് വിരുദ്ധതയുടെ കാറ്റ് മാറിവീശാൻ കാരണമായി. അങ്ങനെയാണ് വാഷിങ്ടണിലും ന്യൂയോർക്കിലും ലണ്ടനിലും ആംസ്​റ്റർഡാമിലുമൊക്കെ ലക്ഷങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലികൾ അരങ്ങേറിയതും ലോക മീഡിയക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കാതെ വന്നതും.
ഉയരുന്ന ഇസ്റാഇൗൽ വിരുദ്ധത
5000കുരുന്നുകളെ മിസൈൽ വർഷിച്ച് ചുട്ടുകൊന്ന ഇസ്റാഇൗലി കാടത്തത്തിൻ്റെ മുഖ്യ ഉത്തരവാദി അമേരിക്കയാണ് എന്ന ചിന്ത ഭരണകക്ഷിയിൽ പോലും അസ്വസ്ഥതകൾ വിതയ്ക്കാൻ ഇടയാക്കിയതായി ഫോക്സ്​ ന്യൂസ്​ റിപ്പോർട്ട് ചെയ്യുന്നു. തെരുവുകളിലും കാംപസുകളിലും മാത്രമല്ല, വാഷിങ്ടൺ ഡി.സിയിലെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ആസ്ഥാനത്തും വിദേശകാര്യമന്ത്രാലത്തിലുമെല്ലാം ഉയരുന്ന വികാരം ഇസ്റാഇൗൽ വിരുദ്ധവും ഫലസ്തീൻ അനുകൂലവുമാണ്. ‘Israel = Cancer of Middle East’ (ഇസ്റാഇൗൽ അഥവാ പശ്ചിമേഷ്യയുടെ അർബുദം) എന്നെഴുതിയ ബോർഡുകൾ അധികൃതർക്കു മുന്നിൽ സദാ തൂങ്ങിക്കിടക്കുകയാണ്. ജൂത–ക്രിസ്​ത്യൻ കൂട്ടുകെട്ട് (Judeo–Christians Civilization) ഇത്രമേൽ അപകടം പിടിച്ച രാഷ്ട്രീയ സമസ്യയാണെന്ന് ലോകം അനുഭവിച്ചറിയുന്നത് ഇതാദ്യമല്ലെങ്കിലും കാര്യങ്ങൾ ക്ലൈമാക്സിലേക്ക് നീങ്ങുകയാണെന്ന് വേണം കരുതാൻ.
ഇസ്റാഇൗൽ വിരുദ്ധത പാരമ്യതയിലെത്തുന്നതോടെ ഭരണകൂടങ്ങൾ നേരിടാൻ പോകുന്നത് കടുത്ത ഭീഷണിയാണ്. ഹമാസിൻ്റെ ചെറുത്തുനിൽപ്പിനെ മഹത്വവത്കരിക്കാനും പിന്തുണ പ്രഖ്യാപിക്കാനും പരസ്യമായി തെരുവിലിറങ്ങുന്ന പുതുതലമുറ സ്വന്തം നാടുകളിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റ് തുറന്നുവിടുമെന്ന ഉത്കണ്ഠയിൽ ‘ഭീകരവാദ’ ഗ്രൂപ്പുകളുടെ ദുസ്വാധീനത്തെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിരിക്കുന്നു. വഴിയിൽ പതിയിരിക്കുന്ന അപകടം മണത്തറിഞ്ഞാണ് ഈ വിഭ്രാന്തി. കറുത്ത വർഗക്കാരുടെ അവകാശസംരക്ഷണത്തിന് പൊരുതുന്ന ബ്ലാക് ലൈവ്സ്​ മാറ്റർ പോലുള്ള കൂട്ടായ്മകൾ പോലും ഹമാസ്​ പക്ഷത്തേക്ക് ചായുമ്പോൾ, വെളുത്തവൻ്റെ ആധിപത്യമാണ് മാനവരാശി അഭിമുഖീകരിക്കുന്ന ഭീഷണിയുടെ കാതലെന്നും ലോകം ഇന്നുവരെ കണ്ട ജെനോസൈഡുകളെല്ലാം വെള്ളക്കാരൻ്റെ ആധിപത്യം ഉറപ്പിക്കാനാണെന്നുമുള്ള ചിന്താഗതിക്ക് സ്വീകാര്യത കൂടിവരുന്നു. അറബ് ഇസ്​ലാമിക ലോകത്ത് കെട്ടഴിഞ്ഞുവീഴുന്ന ചിന്താവിപ്ലവം ഭരണാധികാരികളെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രജകളുടെ കണ്ണിൽ പൊടിയിടാനുള്ള ഇസ്റാഇൗൽ അനുകൂലികളുടെ ശ്രമങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്നും ഇനിയും ഫലസ്​തീൻ കുഞ്ഞുങ്ങളെ ഇസ്റാഇൗൽ കൂട്ടക്കൊലക്ക് വിട്ടുകൊടുത്താൽ അറബ് ലോകം തീവ്രചിന്താഗതിയിൽ ഒരുനാൾ പൊട്ടിത്തെറിക്കുമെന്നുമുള്ള താക്കീതാണ് ഈജിപ്തിനെയും ജോർദാനെയും ഫലസ്​തീൻ പക്ഷത്തേക്ക് കൂടുതൽ അടുപ്പിക്കുന്നത്. അൽ ശിഫ ആശുപത്രിക്ക് നേരെ നടന്ന ഇസ്റാഇൗൽ ബോംബാക്രമണവും ചോരപ്പൈതലുകളുടെ കൂട്ടമരണവും കണ്ട് ഹൃദയവേദന താങ്ങാനാവാതെ വന്നപ്പോൾ ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പി ട്വിറ്ററിൽ നടത്തിയ ജൂതവിരുദ്ധ പ്രതികരണം മോദിയുടെ ഇന്ത്യയിലെ നിഷ്പക്ഷമതികൾ ഇസ്റാഇൗലി പക്ഷത്തല്ല എന്ന സന്ദേശമാണ് കൈമാറുന്നത്. എന്തുകൊണ്ട് ഹിറ്റ്​ലർ യഹൂദരെ ഇത്ര കണ്ട് വെറുത്തു എന്ന് ഇപ്പോൾ തനിക്ക് മനസിലാവുന്നുവെന്ന സഞ്ജയ് റാവത്തിെൻറ ട്വീറ്റ് ആൻ്റിസെമിറ്റിസമാണെന്നും 60ലക്ഷം ജൂതരെ വംശഹത്യക്ക് ഇരയാക്കിയ ഹിറ്റ്​ലറെ ന്യായീകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഇസ്റാഇൗൽ നയതന്ത്രപ്രതിനിധി ലോക്സഭാ സ്​പീക്കർക്കും മറ്റും പ്രതിഷേധമറിയിച്ചിരിക്കയാണ്.

ഒടുക്കത്തിൻ്റെ തുടക്കം?
ഇസ്റാഇൗൽ എന്ന രാഷ്ട്രത്തിൻ്റെ ഇരവാദവും വൻശക്തി നാട്യവും ലോകസമക്ഷം പിച്ചിച്ചീന്തപ്പെട്ടുവെന്നതാണ് ഫലസ്​തീൻ ആക്രമണം 40ദിവസം പിന്നിട്ടപ്പോൾ സമാധാനകാംക്ഷികൾ കൈവരിച്ച ഏക നേട്ടം. ഒക്ടോബർ ഏഴിൻ്റെ ഹമാസ്​ കടന്നാക്രമണങ്ങളോടുള്ള ഇസ്റാഇൗൽ പ്രതികാരം നാഗരിക സമൂഹത്തിൻ്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചത് ‘വാഗ്ദത്തഭൂമി’ എന്ന മിത്തിൽ കടിച്ചുതൂങ്ങി പൗരാണിക ഫലസ്​തീൻ മുഴുവൻ അധിനിവേശത്തിന് കീഴിൽ കൊണ്ടുവരാനുള്ള ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഗൂഢപദ്ധതിയാണ് തകർക്കാൻ പോകുന്നത്. ഗസ്സയിൽ ഫലസ്​തീൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് നിർത്തണമെന്ന് മാർപ്പാപ്പക്ക് തുറുന്നുപറയേണ്ടിവന്നത് കോളനിശക്തികളുടെ ഏത് ദുഷ്കൃത്യവും ന്യായീകരിക്കപ്പെടും എന്ന സയണിസ്​റ്റ് രാഷ്ട്രീയ വിചാരഗതിക്കേറ്റ പ്രഹരമാണ്. ചുട്ടുചാമ്പലാക്കിയ വടക്കൻ ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്റാഇൗൽ ഉദ്യമത്തെ യു.എസ്​ പ്രസിഡൻ്റിന് എതിർക്കേണ്ടിവന്നത് പുതിയ അനുഭവമാണ്. ഗസ്സ മുനമ്പിലെ മുഴുവൻ മനുഷ്യരെയും കൊന്നൊടുക്കി പ്രദേശം കഴുകിവെടിപ്പാക്കണമെന്ന് ഇസ്റാഇൗൽ പെൺകുട്ടികളെ കൊണ്ട് കോറസ്സായി പാട്ട് പാടിപ്പിക്കുന്ന കുതൂഹലങ്ങൾക്കിടയിലാണ് ദ്വിരാഷ്ട്ര ഫോർമുലയിൽ കുറഞ്ഞ ഒന്നും മേഖലയിൽ സമാധാനമുണ്ടാക്കില്ല എന്ന് ടെൽ അവീവിൻ്റെ ഉറ്റചങ്ങാതിരാഷ്ട്രങ്ങൾക്കുപോലും പരസ്യമായി പറയേണ്ടിവരുന്നത്.
മനുഷ്യകുലത്തെ ചുട്ടുചാമ്പലാക്കാനുള്ള മാരകായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് കരുതി നിസ്സഹായരും നിരാലംബരും മരണവക്രത്തിൽ കൈകാലിട്ടടിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയും സ്​ത്രീകളെയും പോലും മനുഷ്യത്വം മറന്ന് വംശീയ ഉന്മൂലനത്തിന് വിട്ടുകൊടുത്തപ്പോൾ നെതന്യാഹു ഓർത്തില്ല ആഗോളസമൂഹം എന്ന് പറഞ്ഞാൽ അമേരിക്ക മാത്രമല്ലെന്ന്. ആശുപത്രികളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും കട്ട് ചെയ്ത് കൂട്ടക്കുരുതിയുടെ ദാരുണ അധ്യായം 21ാം നൂറ്റാണ്ടിൻ്റെ പകൽവെളിച്ചത്തിൽ എഴുതിച്ചേർക്കുമ്പോൾ സയണിസ്​റ്റുകൾ ഓർത്തില്ല തങ്ങളുടെ പൈശാചികതയോടു മനസ്സാക്ഷി മരവിക്കാത്ത ലോകത്തിൻ്റെ പ്രതികരണം താങ്ങാനാവുന്നതിലുമപ്പുറമായിരിക്കുമെന്ന്. ജീവവായു കിട്ടാതെ ആംബുലൻസിൽ കിടന്ന് പിടയുന്ന കുഞ്ഞുങ്ങളെയും വഹിച്ചു കുതിക്കുന്ന ആംബുലൻസിൻ്റെമേൽ ബോംബുകൾ വർഷിച്ച ഇസ്റാഇൗലി കൈരാതങ്ങൾക്ക് പകരം പറയാൻ നാസി ജർമനിയിലെ ഏത് ദുരന്തമാണ് നെതന്യാഹുവിന് ഓർത്തെടുക്കാനുള്ളത്?
ഏകപക്ഷീയവും നിരാർദ്രവുമായ ഇസ്റാഇൗലി സമീപനം, ഒടുവിൽ ആ രാജ്യത്തിൻ്റെ നിലനിൽപ്പുപോലും അവതാളത്തിലാക്കിയിരിക്കുന്നു. ഇത്രമേൽ വിനാശകരമായ ഒരു ജനത വേറെ ഏതുണ്ട് എന്ന ചോദ്യത്തിനു ഉത്തരം നൽകാൻ ബൈഡനു പോലും സാധിക്കില്ല എന്നിടത്തേക്ക് നെതന്യാഹു എന്ന ക്രിമിനൽ രാജ്യത്തെ എത്തിച്ചിരിക്കുന്നു. നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അശുപത്രികളിലേക്കും അഭയാർഥി ക്യാമ്പുകളിലേക്കും ഇരച്ചുകയറി നൂറുകണക്കിന് ഫലസ്​തീനികളെ കൊന്നൊടുക്കുന്നത് കണ്ട് രോഷാകുലരായ ടെൽഅവീവിലെയും ജറൂസലമിലെയും ജൂതർ വെള്ളിയാഴ്ച അതിരാവിലെ തെരുവുകളിലുടെ പ്രകടനമായി നീങ്ങിയത് ബന്ദികളായി പിടിക്കപ്പെട്ട തങ്ങളുടെ ഉറ്റവർ എവിടെയാണുള്ളതെന്ന് തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടാണ്. മണിക്കൂറുകൾക്കകം നെതന്യാഹുവിന് ടെലവിഷനിൽ പ്രത്യക്ഷപ്പെട്ട് വിശദീകരണം നൽകേണ്ടിവന്നു. ലോകത്തിൻ്റെ ദയാദാക്ഷിണ്യത്തിലും ആശ്രയത്തിലും കഴിയുന്ന തങ്ങളുടെ രാജ്യത്തെ ഭൂമുഖത്തെ ഏറ്റവും അപകടകരമായ ഒരു രാജ്യമാക്കി മാറ്റിയെടുത്ത നെതന്യാഹുവിനെതിരേ താമസിയാതെ ഇസ്റാഇൗലുകൾ തെരുവുകൾ സംഘർഷഭരിതമാകുമെന്ന കാര്യത്തിൽ തർക്കമില്ല. യുദ്ധത്തിൻ്റെ പേരിൽ അഴിച്ചുവിട്ട മനുഷ്യദുരന്തത്തോടെ പശ്ചിമേഷ്യയിൽ ഇസ്റാഇൗലിൻ്റെ ഭാവി ഇരുളടഞ്ഞതാക്കിയെന്നും സയണിസ്​റ്റ് രാജ്യത്തിൻ്റെ അന്ത്യത്തിലേ അത് കലാശിക്കൂ എന്നുമാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago