HOME
DETAILS
MAL
ഭൂമിയില്ലാതെ 2 ലക്ഷം പേര്‍; വിതരണം ചെയ്യാതെ 1,622 ഏക്കര്‍
backup
September 28 2021 | 04:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622.91 ഏക്കര്‍ (656.7 ഹെക്ടര്‍) മിച്ചഭൂമി വിതരണം ചെയ്യാതെ കിടക്കുന്നു. 8,217.76 ഏക്കര്‍ (3325.61 ഹെക്ടര്‍) ഭൂമി സംസ്ഥാനത്ത് ഏറ്റെടുക്കാനുമുണ്ട്.
കയറിക്കിടക്കാന്‍ ഒരുതുണ്ട് ഭൂമിവേണമെന്ന ആവശ്യവുമായി രണ്ടു ലക്ഷത്തിലധികം ഭൂരഹിതര്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി വര്‍ഷങ്ങളോളം കാത്തിരിക്കുമ്പോഴാണ് ഈ അനാസ്ഥ.
കണ്ണൂരിലാണ് ഏറ്റവുമധികം ഭൂമി വിതരണം ചെയ്യാന്‍ ശേഷിക്കുന്നത് (798.15 ഏക്കര്‍). 2,255.5 ഏക്കര്‍ മിച്ചഭൂമി കണ്ണൂരില്‍ ഏറ്റെടുക്കാനുമുണ്ട്. കോഴിക്കോട് 1580 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുണ്ട്. 150 ഏക്കര്‍ ഭൂമി മലപ്പുറത്ത് വിതരണം ചെയ്യാന്‍ ശേഷിക്കുന്നുണ്ട്.
അതേസമയം മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും സംബന്ധിച്ച് റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടര്‍മാരുമായി ഇന്ന് ഉന്നതതല യോഗം ചേരും. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."