HOME
DETAILS
MAL
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും
backup
September 28 2021 | 07:09 AM
ഡല്‍ഹി: ഭാരത് ബയോടെക് ഉല്‍പാദിപ്പിച്ച കൊവാക്‌സിന്റെ രണ്ടുഡോസ് എടുത്ത ഇന്ത്യക്കാര്‍ക്ക് വിദേശയാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. കൊവാക്‌സിന് ഉടന്‍ അനുമതി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ കൊവാക്‌സിന് അടിയന്തര അനുമതി നല്‍കുന്നത് ലോകാരോഗ്യ സംഘടന ഇനിയും വൈകിപ്പിക്കുന്നതായാണ് സൂചന. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ യോഗം ഒക്‌ടോബര്‍ അഞ്ചിന് നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."