ഏറ്റവും 'വേഗതയേറിയ' സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഏഥര്‍; ടീസര്‍ പുറത്ത്, വിശേഷങ്ങളറിയാം
ഇന്ത്യയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ പ്രചരിപ്പിക്കുന്നതിന് തുടക്കം കുറിച്ച കമ്പനികളില്‍ ഒന്നാണ് ഏഥര്‍ എനര്‍ജി. ഇപ്പോള്‍ കമ്പനി വിപണിയിലേക്ക് തങ്ങളുടെ ഏറ്റവും വേഗതയേറിയ സ്‌കൂട്ടര്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത 450 സീരീസില്‍ വരുന്ന പുത്തന്‍ സ്‌കൂട്ടറിന്റെ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.ഏഥര്‍ 450 അപെക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 450 ശ്രേണിയിലെ ഫ്‌ലാഗ്ഷിപ്പ് സ്‌കൂട്ടറായിരിക്കും. വാഹനത്തെ സംബന്ധിച്ച 28 സെക്കന്റോളം ദൈര്‍ഘ്യം വരുന്ന ഒരു വീഡിയോയാണ് കമ്പനിയിപ്പോള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്.
'450 പ്ലാറ്റ്‌ഫോമിന്റെ പരകോടി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്‌കൂട്ടര്‍ കമ്പനിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുറത്തിറക്കുക.
450 അപെക്‌സിന്റെ പരീക്ഷണയോട്ടം അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും ആരംഭിക്കുക.ഏഥര്‍ 450 അപെക്‌സിന്റെ പെര്‍ഫോമന്‍സ് കണക്കുകളൊന്നും ഇതുവരെ ലഭ്യമല്ല. ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ ഡിസൈന്‍, ഫീച്ചര്‍ വശങ്ങളെ കുറിച്ചും കമ്പനി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാലും 450 സീരിസിലെ നിലവിലെ ഉയര്‍ന്ന വേരിയന്റുകളിലൊന്നായ 'എക്‌സിന്' ഉള്ളതിനേക്കാള്‍ പെര്‍ഫോമന്‍സ് സ്‌കൂട്ടറിനുണ്ടാകും.
ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ്. വെറും 3.3 സെക്കന്‍ഡിനുള്ളില്‍ 040 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഏഥര്‍ 450 Xന് സാധിക്കും.450 അപെക്‌സിന് പുറമെ ഏഥര്‍ മറ്റൊരു സ്‌കൂട്ടര്‍ കൂടി പുറത്തിറക്കാന്‍ പദ്ധതിയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതൊരു ഫാമിലി സ്‌കൂട്ടറായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഏഥര്‍ 450 നിലവില്‍ 450S, 450X എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.
On our 10th year at @atherenergy, announcing the pinnacle of the 450 platform - Ather 450 Apex!
— Tarun Mehta (@tarunsmehta) November 29, 2023
We invited some of our community members recently to take our fastest scooter yet for a spin. Can't wait to get it on the roads next year! pic.twitter.com/dj6fgHeHKI
Content Highlights:ather energy teases new 450 apex its fastest electric scooter
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."