എസ്റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരേ കേസ്
നിലമ്പൂര്‍: പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി അതിക്രമം കാട്ടിയെന്നുമുള്ള പരാതിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി പൊലിസ് കേസെടുത്തു. കൊല്ലം ചന്ദനത്തോപ്പ് കൊറ്റംകര ജയ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണു പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗന്‍ കേസെടുത്തത്. എംഎല്‍എക്കു പുറമെ അമരമ്പലം കൈനോട്ട് മുഹമ്മദ്, കവളമുക്കട്ട സിദ്ദിഖ് എന്ന കുട്ടി, താരിഫ് പൂക്കോട്ടുംപാടം തുടങ്ങി കണ്ടാലറിയാവുന്ന 19 പേര്‍ക്കെതിരെയാണു കേസ്.
എസ്റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ സ്ഥലം എംഎല്‍എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് എംഎല്‍എയുടെ സഹായികളായ ഫൈസല്‍, സിദ്ദിഖ്, താരിഫ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര് റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു പരാതി. എസ്റ്റേറ്റ് മാനേജറെ മൊബൈല്‍ഫോണില്‍ വിളിച്ച് എംഎല്‍എ ഭീഷണിപ്പെടുത്തുകയും എസ്റ്റേറ്റിലെ ജോലിക്കാരെ ഭീഷണിപ്പെടുത്തി ടാപ്പിംഗ് തൊഴിലാളികളെ കൊണ്ട് റബ്ബര്‍ വെട്ടിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."