കാട്ടുപന്നി കുറുകേ ചാടി; ബൈക്ക് യാത്രികന് പരുക്ക്
നിലമ്പൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനു പരുക്കേറ്റു. അകമ്പാടം കൊച്ചുപുരക്കല്‍ ഷാജി(35)ക്കാണു പരുക്കേറ്റത്. നിലമ്പൂരില്‍ നിന്നും അകമ്പാടത്തെ വീട്ടിലേക്കു രാത്രി വരികയായിരുന്ന ഇയാളുടെ ബൈക്കിനു കുറുകെ കാഞ്ഞിരപ്പടിക്കു സമീപം കാട്ടുപന്നികള്‍ ചാടുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ഷാജിയുടെ കാലിനും കൈക്കും മുഖത്തിനും പരുക്കേറ്റു. ജില്ലാ ആശുപത്രിയിലും തുടര്‍ന്നു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രാത്രികാലങ്ങളില്‍ പ്രധാന റോഡുകളില്‍ അടക്കം കാട്ടുപന്നികളുടെ വിളയാട്ടം മൂലം നിരവധി ബൈക്ക് യാത്രികര്‍ക്കു പരുക്കേല്‍ക്കുന്നതു പതിവു സംഭമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇടിവണ്ണയില്‍ പന്നി കുറുകെ ചാടി യുവാവിനു പരുക്കേറ്റിരുന്നു.
ഒരുമാസം മുമ്പാണു മൈലാടി പാലത്തിനു സമീപം പന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് എരഞ്ഞിമങ്ങാട് സ്വദേശിയുടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു യാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടത്. ചന്തക്കുന്ന് അങ്ങാടിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നികളുടെ വിളയാട്ടമാണ്. എരഞ്ഞിമങ്ങാട് നിന്നും കാഞ്ഞിരപ്പടി വരെയുള്ള റോഡിന്റെ ഇരുവശവും കുറ്റിക്കാടായതിനാല്‍ ബൈക്ക് യാത്രികര്‍ ഏതു സമയവും പന്നിയുടെ മുന്നില്പ്പെടാനുള്ള സാധ്യത ഏറെയാണ്. കുറ്റിക്കാടുകള്‍ വെട്ടിനീക്കണമെന്ന യാത്രക്കാരുടെ ആവശ്യവും അധികൃതര്‍ ചെവികൊണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."