യാതൊരു പ്രശ്നവുമില്ല, രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതില്‍ വിയോജിപ്പില്ല: നിതീഷ് കുമാര്‍
പട്ന: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രി പദത്തില്‍ താന്‍ അവകാശവാദം ഉന്നയിക്കില്ല എന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് ജനതാദള്‍ പിന്തുണ നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് 'ഞങ്ങള്‍ക്ക് അതില്‍ യാതൊരു പ്രശ്നവുമില്ല, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചിരുന്ന് സംസാരിച്ച് എല്ലാത്തിനും തീരുമാനമെടുക്കും.' എന്ന് വെള്ളിയാഴ്ച നിതീഷ് കുമാര്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയായിരിക്കും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."