'അവസാനശ്വാസം വരെ സത്യത്തിനുവേണ്ടി പോരാടും'; രാജിക്ക് പിന്നാലെ നവജോത് സിങ് സിദ്ദു
ന്യൂഡല്‍ഹി: അവസാന ശ്വാസംവരെ സത്യത്തിനുവേണ്ടി പോരാടുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവച്ച നവജ്യോത് സിങ് സിദ്ദു.
തനിക്ക് ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും .എന്റെ അവസാന ശ്വാസം വരെ സത്യത്തിനായി പോരാടുമെന്നും സിദ്ദു ബുധനാഴ്ച്ച ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
हक़-सच की लड़ाई आखिरी दम तक लड़ता रहूंगा … pic.twitter.com/LWnBF8JQxu
— Navjot Singh Sidhu (@sherryontopp) September 29, 2021
'എനിക്ക് ആരുമായും വ്യക്തിപരമായ വൈരാഗ്യമില്ല. പതിനേഴ് വര്‍ഷത്തെ എന്റെ രാഷ്ട്രീയ ജീവിതം ആദര്‍ശത്തിനും, ഒരു മാറ്റത്തിനും, ഒരു നിലപാട് എടുക്കുന്നതിനും, ജനങ്ങളുടെ ജീവിതം മികച്ചതാക്കുന്നതിനുമായിരുന്നു.അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല' നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിദ്ദു പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പി.സി.സി അധ്യക്ഷസ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവെച്ചത്. കോണ്‍ഗ്രസില്‍ തുടരുമെന്നും പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ സിദ്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."