HOME
DETAILS

യുഎഇ 52ാം ദേശീയദിനം പ്രമാണിച്ച് ഫുജൈറയില്‍ 52 ദിവസത്തേക്ക് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്

  
Web Desk
December 01 2023 | 14:12 PM

in-celebration-of-uae-52nd-national-day-50-percent-discount-on-traffic-fines-in-fujarah-for-52-days

അബുദാബി: യുഎഇയുടെ 52ാം ദേശീയ ദിനം ആഘോഷങ്ങൾ പ്രമാണിച്ച് ഫുജൈറ പോലീസ് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബര്‍ 30 വ്യാഴാഴ്ച മുതല്‍ 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവര്‍ക്ക് കിഴിവ് ലഭിക്കുന്നതാണ്.

നവംബര്‍ 30ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴകള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. പുതുതായി ചുമത്തപ്പെടുന്ന പിഴകള്‍ക്ക് ഇത് ബാധകമല്ല. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കും 50 ശതമാനം ഇളവ് ലഭിക്കില്ല.
ദേശീയ ദിന ഓഫറിലൂടെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും അവസരമുണ്ട്. പിഴ കുടിശ്ശികയുള്ളവര്‍ പരിമിത കാലത്തേക്ക് നല്‍കിയ ഡിസ്‌കൗണ്ട് ഓഫര്‍ പ്രയോജനപ്പെടുത്ത് അവ അടച്ചുതീര്‍ക്കണമെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ദന്‍ഹാനി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഉമ്മുല്‍ ഖുവൈനിലും റാസല്‍ ഖൈമയിലും സമാനമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ഉമ്മുല്‍ഖുവൈന്‍ എമിറേറ്റില്‍ ഇന്നു മുതല്‍ ജനുവരി ഏഴ് വരെ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ അടച്ചുതീര്‍ക്കാനാവും. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍ പോലുള്ള ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇളവില്ല. റാസല്‍ഖൈമയില്‍ പൊതുസേവന വകുപ്പ് ചുമത്തിയ പഴയ എല്ലാത്തരം പിഴകള്‍ക്കും 50 ശതമാനം ഇളവുണ്ട്. ഡിസംബര്‍ അവസാനിക്കുന്നതു വരെ തുക അടച്ചുതീര്‍ക്കാം.

ദുബൈ എമിറേറ്റ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി. നാളെ ദേശീയ ദിനം മുതല്‍ തിങ്കളാഴ്ച വരെയാണ് ആനുകൂല്യം. ഇതിനു പുറമേ ദുബൈ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ നിന്നായി ഇത്തവണ 3,400ലധികം തടവുകാര്‍ക്ക് ദേശീയ ദിനത്തിന്റെ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രവാസി ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  8 hours ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  8 hours ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  8 hours ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  8 hours ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  8 hours ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  8 hours ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  8 hours ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  9 hours ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  9 hours ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  9 hours ago