HOME
DETAILS

2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

  
Sudev
July 14 2025 | 07:07 AM

Cristiano Ronaldo is still holds the record of all time goal scorer in FIFA world cup history

2025 ഫിഫ ക്ലബ് ലോകകപ്പ് ടൂർണമെന്റിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയാണ് കിരീടം ഉയർത്തിയത്. ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്നെ വീഴ്ത്തിയാണ് ചെൽസി കിരീടം ഉയർത്തിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

മറ്റൊരു ക്ലബ് ലോകകപ്പ് കൂടി അവസാനിക്കുമ്പോൾ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള ക്ലബ് ലോകകപ്പിലെ ഒരു റെക്കോർഡ് ഇപ്പോഴും തകരാതെ നിലനിൽക്കുകയാണ്. ടൂർണമെന്റിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇപ്പോഴും റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏഴ് ഗോളുകളാണ് റൊണാൾഡോ ഫിഫ ക്ലബ് ലോകകപ്പിൽ നേടിയിട്ടുള്ളത്.

ആറ് ഗോളുകൾ നേടിയ ലയണൽ മെസി, കരിം ബെൻസിമ, ഗാരത് ബെയ്ൽ എന്നിവരാണ് റൊണാൾഡോക്ക് പുറകിലുള്ളത്. അടുത്ത ക്ലബ് ലോകകപ്പ് 2029ലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത നാല് വർഷത്തേക്ക് കൂടി റൊണാൾഡോയുടെ ഈ റെക്കോർഡ് തകരാതെ നിലനിൽക്കും. 

അതേസമയം രണ്ടാം ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടമാണ് പിഎസ്ജിക്കെതിരെയുള്ള വിജയത്തോടെ ചെൽസി സ്വന്തമാക്കിയത്. ഇതിനുമുമ്പ് 2021ലാണ് ചെൽസി ക്ലബ്ബ് ലോകകപ്പ് നേടിയത്. മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിൽ ആണ് പിഎസ്ജി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു ചെൽസി പിന്തുടർന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ചെൽസി എതിരാളികളുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു.

ചെൽസിക്ക് വേണ്ടി ഇംഗ്ലണ്ട് സൂപ്പർ താരം കോൾ പാൽമർ ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ 22, 30 എന്നീ മിനിറ്റുകളിൽ ആയിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ ഗോളുകൾ പിറന്നത്. ജാവോ പെഡ്രൊയാണ് മൂന്നാമത്തെ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് താരം ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പി എസ് ജി താരം ജോവോ നെവസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതും നിലവിലെ യൂറോപ്പ്യൻ ചാമ്പ്യന്മാർക്ക് തിരിച്ചടി നൽകി.

മത്സരത്തിൽ ബോൾ പൊസഷന്റെ കാര്യത്തിൽ ചെൽസി മുന്നിട്ടുനിന്നെങ്കിലും ഷോട്ടുകളുടെ എണ്ണത്തിൽ പിഎസ്ജി ആയിരുന്നു ചെൽസിയെക്കാൾ മുന്നിൽ എത്തിയത്. 67 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ചെൽസി എട്ട് ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളിൽ നിന്നും അഞ്ചു ഷോട്ടുകളും പിഎസ്ജി ചെൽസിയുടെ പോസ്റ്റിലേക്ക് എത്തിച്ചു. 

As the 2025 FIFA Club World Cup draws to a close Portuguese legend Cristiano Ronaldo still holds a Club World Cup record with Ronaldo still the tournaments all-time leading scorer. Ronaldo has scored seven goals in the FIFA Club World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  15 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  16 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  16 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  16 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  17 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  17 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  17 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  18 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  18 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  18 hours ago