HOME
DETAILS

കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ ശമ്പളമില്ല

  
backup
September 30, 2021 | 4:29 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

സമയപരിധി ഒരു മാസം


തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ സ്വാധീനം വഴി ജോലിയില്‍ പ്രവേശിച്ച് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നതിന് തടയിടാന്‍ നടപടി. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനത്തില്‍ പൊലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിലവിലുള്ള ചട്ടങ്ങള്‍ മൂന്നു മാസത്തിനകം ഭേദഗതി ചെയ്യണം. കേസുകളില്‍ പ്രതിയായ വിവരം മറച്ചുവച്ച് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിശോധിച്ചു നടപടിയെടുക്കാനാണ് തീരുമാനം.
സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ പൊലിസ് വെരിഫിക്കേഷന്‍ നടപടികളുണ്ട്. എന്നാല്‍ നിയമന നടപടികളില്‍ സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമില്ലാത്ത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും വെരിഫിക്കേഷന്‍ ഇല്ലാത്തതിനാല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. വിവിധ സംഭവങ്ങളില്‍ പൊലിസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.
തുടര്‍ന്നാണ് പുതിയ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളില്‍ പ്രവേശിക്കുന്നവരില്‍ ക്രിമിനല്‍ കേസ് പ്രതികളും ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്ന് ഇതുസംബന്ധിച്ച ക്യാബിനറ്റ് നോട്ടില്‍ വിശദീകരിക്കുന്നു. ഇങ്ങനെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ പിന്നീട് വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നത് അടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാനാണ് പരിശോധന കൊണ്ടുവരുന്നതെന്നും നോട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ പി.എസ്.സി വഴി നിയമനം ലഭിക്കുന്നവര്‍ ആദ്യം ഹാജരാകുമ്പോള്‍ തന്നെ പൊലിസ് വെരിഫിക്കേഷന്റെ ഫോം പൂരിപ്പിച്ചു നല്‍കണം. നിയമന അധികാരി അത് ബന്ധപ്പെട്ട ജില്ലാ പൊലിസ് മേധാവിക്കും അവിടെ നിന്ന് അതത് സ്‌റ്റേഷനുകളിലേക്കും അയക്കും. പൊലിസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥനെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. കേസുകളോ മറ്റോ ഉണ്ടെങ്കില്‍ തുടര്‍നടപടിസ്വീകരിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  21 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  21 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  21 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  21 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  21 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  21 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  21 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  21 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  21 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  21 days ago