യുഎഇയിൽ ദേശീയദിനാഘോഷങ്ങൾ തുടരുന്നു; ഈ നിർദേശങ്ങൾ പാലിച്ചാൽ വാഹനത്തിന്റെ പിഴ ഒഴിവാക്കാം
യുഎഇയിൽ ദേശീയദിനാഘോഷങ്ങൾ തുടരുന്നു; ഈ നിർദേശങ്ങൾ പാലിച്ചാൽ വാഹനത്തിന്റെ പിഴ ഒഴിവാക്കാം
അബുദാബി: യുഎഇ ദേശീയദിനാഘോഷങ്ങൾ രാജ്യം മുഴുവൻ തുടരുകയാണ്. ഡിസംബർ രണ്ടിനായിരുന്നു ദേശീയ ദിനമെങ്കിലും ആഘോഷങ്ങൾ ഈ വാരാന്ത്യം മുഴുവൻ തുടരും. ഈ വേളയിൽ റോഡിൽ ആഘോഷങ്ങൾ നടത്തുന്നവർക്ക് കർശനനിർദേശം നിർദേശം നൽകിയിരിക്കുകയാണ് അബുദാബി പൊലിസ്.
ഈ പത്ത് കാര്യങ്ങൾ ചെയ്യാതിരിക്കണമെന്നാണ് അബുദാബി പൊലിസ് നിർദേശം നൽകിയത്. നിയമംലംഘിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
- വാഹനത്തിന്റെ നിറങ്ങളിൽ മാറ്റം വരുത്തരുത്. വാഹനങ്ങൾ ഓവർലോഡ് ചെയ്യരുത്.
- നിന്ദ്യമായ വാക്കുകൾ എഴുതുകയോ വാഹനങ്ങളിൽ അനുചിതമായ സ്റ്റിക്കറുകൾ സ്ഥാപിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
- മുന്നിലും പിന്നിലും ഉള്ള ലൈസൻസ് പ്ലേറ്റുകൾ മറയ്ക്കുകയോ മാറ്റുകയോ ചെയ്യരുത്.
- വാഹനമോടിക്കുന്നവരോ യാത്രക്കാരോ കാൽനടയാത്രക്കാരോ എല്ലാ തരത്തിലുമുള്ള സ്പ്രേ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
- അശ്രദ്ധമായ ഡ്രൈവിംഗും സ്റ്റണ്ടുകളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. റാലികൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
- വാഹനമോടിക്കുന്നവർ ഗതാഗതം തടസ്സപ്പെടുത്തുകയോ മറ്റുള്ളവരുടെ വഴി തടയുകയോ ചെയ്യരുത്.
- വാഹനത്തിന്റെ സൈഡ് വിൻഡോ, മുൻഭാഗം അല്ലെങ്കിൽ വിൻഡ്ഷീൽഡുകൾ എന്നിവ സ്റ്റിക്കറുകളോ മുൻവശത്തെ സൺഷേഡോ ഉപയോഗിച്ച് മറയ്ക്കുന്നത് നിയമവിരുദ്ധമാണ്.
- യാത്രക്കാർ സുരക്ഷിതമായി വാഹനത്തിൽ ഇരിക്കണം, ഒരിക്കലും പിക്കപ്പ് ട്രക്കിന്റെ ഡിക്കിയിലോ കാറിന് മുകളിലോ കയറരുത്.
- കാൽനട ക്രോസിംഗുകൾക്ക് സമീപം വേഗത കുറയ്ക്കുക, പ്രത്യേകിച്ച് പാർക്കുകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സമീപം ജാഗ്രത പാലിക്കുക.
- മോട്ടോർസൈക്കിൾ ഉപയോക്താക്കൾ ഹെൽമറ്റ് ധരിക്കാനും സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാനും ബൈക്കിന്റെയും ഹെഡ്‌ലൈറ്റുകളുടെയും ടയറുകളുടെയും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു.
പിഴ
അബുദാബി പൊലിസ് പറയുന്നതനുസരിച്ച്, അശ്രദ്ധമായി വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കാം. വിൻഡോയിലൂടെയോ സൺറൂഫിൽ നിന്നോ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഡ്രൈവറും യാത്രക്കാരും കാൽനടയാത്രക്കാർക്ക് മേൽ സ്പ്രേ (പാർട്ടി സ്പ്രേ) ഉപയോഗിക്കരുത് എന്നും പൊലിസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ വാഹനങ്ങളിൽ നിന്നുള്ള മാലിന്യം വലിച്ചെറിയരുതെന്നും പൊലിസ് അറിയിച്ചു. ഇതിന് 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."