HOME
DETAILS
MAL
കാരവന് ഗ്രീന്‍ചാനല്‍; 24 മണിക്കൂറിനകം രജിസ്‌ട്രേഷന്‍
backup
October 01 2021 | 04:10 AM
സ്വന്തം ലേഖകന്‍
കൊച്ചി: ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള കാരവന് ഗ്രീന്‍ചാനല്‍ പാത. കാരവന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കും. ടൂറിസംവകുപ്പും ഗതാഗതവകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന കാരവന്‍ ടൂറിസം പദ്ധതിയുടെ വിജയത്തിന് എല്ലാപിന്തുണയും നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാരവന്‍ ടൂറിസം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അഭ്യര്‍ഥന പ്രകാരം കാരവന്റെ നികുതി സ്‌ക്വയര്‍ മീറ്ററിന് ആയിരം രൂപയില്‍ നിന്ന് 250 രൂപയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ധനവകുപ്പിന്റെയും അനുമതി കൂടി വേണം. ഇതിനുള്ള നടപടി ഉടനുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. കാരവന്‍ ടൂറിസം പദ്ധതിയുള്‍പ്പെടുന്ന കാരവനുകള്‍ക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ലോഗോ നല്‍കും. ഇത്തരം ലോഗോയുള്ള കാരവനുകളെ അനാവശ്യ വാഹന പരിശോധനയില്‍ നിന്ന് ഒഴിവാക്കി ഗ്രീന്‍ചാനല്‍ യാത്ര അനുവദിക്കും. ജോയിന്റ് ആര്‍.ടി.ഒയ്ക്ക് താഴെയുള്ള ഉദ്യോഗസ്ഥര്‍ ഇത്തരം കാരവനുകള്‍ പരിശോധിക്കേണ്ടതില്ല. ടൂറിസ്റ്റുകളെയും ക്രിമിനലുകളെയും തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അനാവശ്യ വാഹന പരിശോധനയിലൂടെ ബുദ്ധിമുട്ടിച്ചാല്‍ സഞ്ചാരികള്‍ അടുത്ത തവണ യാത്രയ്ക്ക് കേരളം തിരഞ്ഞെടുക്കില്ല. ഒരു വാഹനത്തെ ടൂറിസം കേന്ദ്രമാക്കി മാറ്റുമ്പോള്‍ അതിനു സഹായകമായ നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. ചേസിസ് എടുത്ത് പുതുതായി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് അനുവദിക്കാവുന്ന ഇളവുകള്‍ കാരവന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നല്‍കണം. കാരവന്‍ ടൂറിസം പദ്ധതി വിജയിപ്പിക്കാനുള്ള ബാധ്യത മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. താമസസൗകര്യം ലഭ്യമല്ലാത്ത ടൂറിസം കേന്ദ്രങ്ങളിലാണ് പ്രധാനമായും കാരവന്‍ പദ്ധതി നടപ്പാക്കുക. കാരവന്‍ പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അവബോധം നല്‍കാനാണ് കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചത്. ആര്‍.ടി.ഒമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ തുടങ്ങിയവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. നവംബര്‍ 15 മുതല്‍ എല്ലാ ജില്ലകളിലും ഇത്തരം ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോദ് ശങ്കറിനെ കാരവന്‍ കേരള പദ്ധതിയുടെ നോഡല്‍ ഓഫിസറായി നിയമിച്ചു. ഹൈബി ഈഡന്‍ എം.പി, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍, ബോള്‍ഗാട്ടി വാര്‍ഡ് പഞ്ചായത്തംഗം നിക്കോളാസ് ഡികൂത്ത്, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോദ്ശങ്കര്‍, ടൂറിസംഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."