ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; ഗോവയോട് പരാജയപ്പെട്ടത് എതിരില്ലാത്ത ഒറ്റ ഗോളിന്
ഐ.എസ്.എല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഒറ്റ ഗോളിനാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്. വിക്ടര്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍നിന്ന് റൗളിങ് ബോര്‍ജാണ് ഗോവയ്ക്കായി വല കുലുക്കിയത്.
ഗോള്‍ നേട്ടത്തിനു പിന്നാലെ ബോര്‍ജ് പരിക്കേറ്റ് പുറത്തായി. മത്സരത്തിനിടെ കേരള താരത്തിന്റെ കാലില്‍ തട്ടിയാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്‌ട്രെച്ചറില്‍ ഡ്രസ്സിങ് റൂമിലെത്തിച്ചു.മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച കളി പുറത്തെടുത്തു. ഗോവന്‍ മുന്നേറ്റത്തെ ബ്ലാസ്‌റ്റേഴ്‌സും തിരിച്ചുള്ള ആക്രമണത്തെ ഗോവയും ഫലപ്രദമായിത്തന്നെയാണ് പ്രതിരോധിച്ചത്. ഇരു വിങ്ങുകളിലൂടെ ഗോവ നടത്തിയ മുന്നേറ്റം കേരള പ്രതിരോധനിര നന്നായി പിടിച്ചുകെട്ടി. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്കാകട്ടെ, സീസണിലെ പേരുകേട്ട ഗോവന്‍ പ്രതിരോധ നിരയെ മറികടന്ന് ഗോളാക്കാനുമായില്ല.
വാശിയേറിയ മത്സരത്തില്‍ അഞ്ചുതവണയാണ് റഫറി മഞ്ഞക്കാര്‍ഡെടുത്തത്. അഡ്രിയാനോ ലൂണയെ വരിഞ്ഞുകെട്ടിയായിരുന്നു ഗോവന്‍ മധ്യനിരയുടെ പ്രതിരോധം. മത്സരത്തില്‍ ഇരുടീമുകളും ഏതാണ്ട് ഒരേ അളവില്‍ത്തന്നെ പന്ത് കൈവശംവെച്ച് കളിച്ചു. അവസാന മിനിറ്റിലും ഗോള്‍ മടക്കാന്‍ സാധിക്കാതിരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിക്കുകയായിരുന്നു.
Content Highlights:kerala blaster lost against fc goa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."