'ഹാര്‍ദിക് ക്യപ്റ്റന്‍സി'യില്‍ മുംബൈയില്‍ കടുത്ത അതൃപ്തി
ഐപിഎല്ലില്‍ ഇന്നലെയാണ് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരം അരങ്ങേറിയത്. സീസണിലെ ഇരു ടീമിന്റെയും ആദ്യ മത്സരമായിരുന്നു. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദിയായത്. മത്സരത്തില്‍ ഗുജറാത്ത് 6 റണ്‍സിന് വിജയം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ കളിയില്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയെ നയിച്ച രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ പ്രകോപിപ്പിച്ചത്. ഹാര്‍ദിക്കിന്റെ സീനിയര്‍ താരങ്ങളോടുള്ള പെരുമാറ്റത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.
മത്സരത്തില്‍ ഒരുഘട്ടത്തില്‍ ഹാര്‍ദിക്കിനോട് ബുംറ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബുംറയുടെ വാക്കുകള്‍ക്ക് വില നല്‍കാതെ ഹാര്‍ദിക് നടന്നുനീങ്ങുകയാണ്. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വാക്കുകള്‍ക്ക് വില നല്‍കാതെ ഹാര്‍ദിക് നടന്നുനീങ്ങുകയാണ്. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ശേഷം ബുംറ രോഹിത്തുമായി സംസാരിക്കുന്നതും രോഹിത് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
നേരത്തെ ഫീല്‍ഡ് പ്ലേസ്മെന്റുമായി ബന്ധപ്പെട്ട് രോഹിത്തിനോട് ആജ്ഞാപിക്കുന്ന ഹാര്‍ദിക്കിന്റെ വീഡിയോയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ സീനിയര്‍ താരങ്ങളോടുള്ള ഹാര്‍ദിക്കിന്റെ മോശം പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. നിലവില്‍ മുംബൈ ടീമില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ടീമില്‍ ആഭ്യന്തര കലഹങ്ങളുണ്ട്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ടീമിനകത്ത് തന്നെ പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."