HOME
DETAILS

പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച് മുതിര്‍ന്ന നേതാക്കള്‍; 'ഇന്‍ഡ്യ' യോഗം മാറ്റി

  
Web Desk
December 05 2023 | 08:12 AM

india-meet-called-by-congress-deferred-after-top-allies-say-will-skip

പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച് മുതിര്‍ന്ന നേതാക്കള്‍; 'ഇന്‍ഡ്യ' യോഗം മാറ്റി

ന്യൂഡല്‍ഹി: നാളെ നടക്കാനിരുന്ന 'ഇന്‍ഡ്യ' പ്രതിപക്ഷ മുന്നണി യോഗം മാറ്റി. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പകരം പ്രതിനിധികളെ അയക്കുമെന്നാണ് ഇരുവരും വ്യക്തമാക്കിയിരുന്നത്. മുന്നണിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് നിതീഷ് കുമാര്‍. പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വ്യകത്മാക്കിയിരുന്നു. യോഗത്തിന്റെ പുതുക്കിയ തിയ്യതി അറിയിച്ചിട്ടില്ല.

അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് യോഗം ചേരാന്‍ മുന്നണി തീരുമനാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയാണ് യോഗം ചേരുന്നതായി അറിയച്ചത്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ് ഇന്‍ഡ്യാ മുന്നണി യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കാനാണ് യോഗം ചേരുന്നതെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം മുഖ്യ വിഷയമായി ഉയര്‍ന്നു വരും.

അഞ്ചിടത്തെ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ സാഹചര്യം വിലയിരുത്താനോ സീറ്റുവിഭജനം ഉള്‍പ്പെടെ ഗൗരവമായി ചര്‍ച്ച ചെയ്യാനോ കോണ്‍ഗ്രസ് തയാറായില്ല എന്ന പരാതി സഖ്യകക്ഷികള്‍ക്കുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും വിവിധ പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ അകലം പാലിക്കുകയായിരുന്നു. സമാജ് വാദി പാര്‍ട്ടി, സി.പി.എം, സി.പി.ഐ, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ ഇക്കാര്യത്തിലുള്ള കോണ്‍ഗ്രസ് നിലപാടിനെ അപ്പോള്‍ തന്നെ വിമര്‍ശിക്കുകയും ചെയ്തതാണ്. മധ്യപ്രദേശില്‍ നീക്കുപോക്കിന് തയാറാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന പരസ്യ പ്രസ്താവന നടത്താന്‍ വരെ അഖിലേഷ് യാദവ് തയാറായിരുന്നു.

കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ കടുത്ത എതിര്‍പ്പുള്ളവര്‍ സഖ്യത്തിലുണ്ട്. നേരത്തെ ഒതുക്കി വച്ചിരുന്ന വിമര്‍ശനങ്ങള്‍ പരസ്യമാക്കാന്‍ അവര്‍ ഒരുങ്ങിയേക്കും. ജാതി സെന്‍സസ് ഉള്‍പ്പെടെ വിമര്‍ശന വിധേയമാകും.

കര്‍ണാടകയിലും ഹിമാചലിലും നേടിയ വിജയം കോണ്‍ഗ്രസിന് നല്‍കിയത് വലിയ ആത്മവിശ്വാസമായിരുന്നു. എന്നാല്‍, അത് അതേപടി നിലനിര്‍ത്താന്‍ കഴിയാതെ പോയത് മുന്നണിക്കുള്ളില്‍ സജീവ ചര്‍ച്ചയായേക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പത്തോളം സീറ്റുകളിലെങ്കിലും ബി.ജെ.പിക്ക് അനായസം ജയം ഉറപ്പാക്കിയത് മുന്നണി വോട്ടുകളുടെ വികേന്ദ്രീകരണമാണ്. ഇതിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടിയും സി.പി.എമ്മും രംഗത്തുവന്നേക്കാം. മമതാ ബാനര്‍ജിയും കോണ്‍ഗ്രസിനോടുള്ള അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് അനുകൂലമാകുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്ന നിലപാടാണ് ഡി.എം.കെയും ശിവസേന (ഉദ്ദവ്)യും ജനതാദളും സ്വീകരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തികച്ചും പ്രാദേശിക രാഷ്ട്രീയ സാഹചര്യവും ഭരണവിരുദ്ധ വികാരങ്ങളും പ്രതിഫലിക്കുന്നതാണെന്നും ദേശീയ കാഴ്ചപ്പാടോടെ ലോകസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കണമെന്ന അഭിപ്രായമുള്ളവരാണ് എം.കെ സ്റ്റാലിനും ഉദ്ദവ് താക്കറെയും. ബിഹാറിലെ രാഷ്ട്രീയ സാഹചര്യം മുന്നില്‍ നിര്‍ത്തി നിതീഷ് കുമാറും ആര്‍.ജെ.ഡിയും കോണ്‍ഗ്രസിനെ പരസ്യമായി തള്ളിപ്പറയില്ലെന്നാണ് കരുതുന്നത്.

അതേസമയം, മാറിയ സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയുമായി സഹകരിക്കാന്‍ കര്‍ണാടകയില്‍ ദേവെ ഗൗഡയുടെ ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്) തീരുമാനിച്ചത് പോലെ ഒഡിഷയില്‍ ബിജു ജനതാദളും ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ശ്രമിച്ചാല്‍ പ്രതിപക്ഷ സഖ്യത്തിന് കടുത്ത മത്സരം നേരിടേണ്ടി വരും. തെലങ്കാനയില്‍ കോണ്‍ഗ്രസിനെതിരെ ബി.ആര്‍.എസിനെ ഒപ്പം കൂട്ടിയുള്ള പരീക്ഷണത്തിന് ബി.ജെ.പി ശ്രമിച്ചാല്‍ ദക്ഷിണേന്ത്യയിലും മത്സരം കടുക്കും. എന്നാല്‍, നിലവിലുള്ള സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തി, കേന്ദ്ര സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങളുമായി ഇനിയുള്ള ആറുമാസം ഒറ്റക്കെട്ടായി നീങ്ങാന്‍ ഇന്‍ഡ്യാ സഖ്യം തീരുമാനിച്ചാല്‍ അത് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്നതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  5 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  5 days ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  5 days ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  5 days ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  5 days ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  5 days ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  5 days ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  5 days ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  5 days ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  5 days ago