HOME
DETAILS

അബുദാബിയിൽ മധ്യപൂർവദേശത്തെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് വരുന്നു

  
Web Desk
December 05 2023 | 16:12 PM

the-middle-easts-first-net-zero-energy-mosque-is-coming-to-abu-dhab

അബുദാബി:മധ്യപൂർവദേശത്തെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിൽ വരുന്നു. സുസ്ഥിരതാ ഹബ്ബായ മസ്‌ദർ സിറ്റിയിലാണ് മോസ്‌ക് നിർമിക്കുന്നത്. പൂർണമായി സൗരോർജത്തെ ആശ്രയിച്ചായിരിക്കും പ്രവർത്തനം. 1590 ചതുരശ്ര മീറ്റർ ഓൺ സൈറ്റ് പി വി പാനലുകൾ ഉപയോഗിച്ച് ഒരു വർഷത്തിൽ ആവശ്യമായ ഊർജ്ജം പൂർണമായി ഇവിടെ തന്നെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

2349 ചതുരശ്രമീറ്റർ വിസതൃതിയിലുള്ള പള്ളിയിൽ 1300 പേർക്ക് ഒരുമിച്ച് പ്രാർഥിക്കാനുള്ള സൗകര്യമുണ്ടാകും. പള്ളിയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും. ഒട്ടേറെ നെറ്റ് സീറോ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത് കോപ് 28ൽ പ്രഖ്യാപിക്കാനായത് വ്യക്‌തിപരമായ ഏറെ പ്രധാനമാണെന്ന് മസ്‌ദർ സിറ്റി സുസ്‌ഥിക വികസന എക്‌സിക്യൂട്ടിവ് ഡയറക്‌ടർ മുഹമ്മദ് അൽ ബ്രേയ്കി അറിയിച്ചു.

മസ്ജിദിന്റെ പ്രധാന ഘടനയിൽ പ്രാഥമികമായി മണ്ണും ചോക്കും ചുണ്ണാമ്പും ചേർത്തുള്ള റാംഡ് എർത്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. അകത്ത് സ്വാഭാവികമായ വെളിച്ചമെത്താൻ മേൽക്കൂരയിൽ ചെറിയ ജനാലകൾ സ്‌ഥാപിക്കും. ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സാധ്യമാകുന്നിടത്തെല്ലാം റീസൈക്കിൾ ചെയ്‌ത വസ്തു‌ക്കൾ ഉപയോഗിക്കാനാണ് തീരുമാനം. ഒഴുക്ക് കുറഞ്ഞ ജലസംഭരണികൾ, വരൾച്ചയെ പ്രതിരോധിക്കുന്ന ലാൻഡ്സ്കേപ്പിങ്, ജലസേചനത്തിനായി റീസൈക്കിൾ ചെയ്‌ത ജലത്തിൻ്റെ ഉപയോഗം എന്നിവയെല്ലാം വെള്ളത്തിന്റെ ഉപയോഗം 55 ശതമാനം കുറയ്ക്കാൻ സഹായിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  8 days ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  8 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  8 days ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  8 days ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  8 days ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  8 days ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  8 days ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  8 days ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  8 days ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  8 days ago