HOME
DETAILS

മോന്‍സന്റെ മ്യൂസിയത്തിലെ വിഗ്രഹങ്ങളും ശില്‍പങ്ങളും പിടിച്ചെടുത്തു

  
backup
October 04, 2021 | 3:37 AM

%e0%b4%ae%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2
 
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ എറണാകുളം കലൂരിലെ മ്യൂസിയത്തില്‍ നിന്നും തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശില്‍പി സുരേഷ് നിര്‍മിച്ചു നല്‍കിയ വിഗ്രഹങ്ങളും ശില്‍പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
 സുരേഷിന്റെ പരാതിയില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിലെ സി.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശനിയാഴ്ച രാത്രിയോടെ വിഗ്രഹങ്ങളും ശില്‍പങ്ങളും പിടിച്ചെടുത്തത്. ലോറി അടക്കമുള്ള വാഹനങ്ങളിലാണ് പിടിച്ചെടുത്ത സാധനങ്ങള്‍ കൊണ്ടുപോയത്. സാധനങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ ഒമ്പത് വിഗ്രഹങ്ങളും ശില്‍പങ്ങളുമാണ് സുരേഷ് മോന്‍സണ് നിര്‍മിച്ചു നല്‍കിയത്. 80 ലക്ഷം രൂപയായിരുന്നു ഇതിന് മോന്‍സണ്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഏഴു ലക്ഷം രൂപ മാത്രം നല്‍കി വഞ്ചിച്ചെന്നാണ് സുരേഷിന്റെ പരാതി. മോന്‍സണ് നല്‍കിയതില്‍ ഒരു സിംഹത്തിന്റെ ശില്‍പം കാണാനില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം ഉറപ്പിച്ചു. ഇത് മോന്‍സണ്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടാകാം എന്നാണ് നിഗമനം. അതിനിടെ മോന്‍സന്റെ കടലാസ് കമ്പനിയായ കലിങ്ക കല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് തുടങ്ങി. എറണാകുളം യൂനിറ്റാണ് അന്വേഷിക്കുന്നത്. കമ്പനിയില്‍ പങ്കാളികളെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും വിവരങ്ങള്‍ ആരായാനാണ് നീക്കം.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  16 days ago
No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  16 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  16 days ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  16 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  16 days ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  16 days ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  16 days ago
No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  16 days ago
No Image

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

Kerala
  •  16 days ago