HOME
DETAILS
MAL
രാജേഷിനായി കാരുണ്യവഴിയില്‍ ഓടിയത് മൂന്നു ബസുകള്‍
backup
August 27 2016 | 23:08 PM
പാപ്പിനിശ്ശേരി: ഇരു വൃക്കകളും തകരാറിലായ പറശ്ശിനിക്കടവിലെ ഓട്ടോഡ്രൈവര്‍ എടച്ചേരിയന്‍ രാജേഷിന്റെ ചികിത്സാ ചിലവിലേക്ക് തുക സമാഹരിക്കുന്നതിനായി പറശ്ശിനിക്കടവിലെ മൂന്ന് ബസുകള്‍ സര്‍വിസ് നടത്തി. പറശ്ശിനിക്കടവ് - കണ്ണൂര്‍ റൂട്ടിലോടുന്ന ജയ്ഹിന്ദ്, പറശ്ശിനിക്കടവ് -തലശ്ശേരി റൂട്ടിലോടുന്ന സ്വരാജ്, പറശ്ശിനിക്കടവ്- കണ്ണൂര്‍ റൂട്ടിലോടുന്ന മല ബാര്‍ എന്നീ ബസുകളാണ് ഇന്നലെ കാരുണ്യ വഴിയില്‍ സര്‍വിസ് നടത്തിയത്. മൂന്ന് ബസുകളും കൂടി സമാഹരിച്ച 66,495 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."