HOME
DETAILS

ഭൂരിപക്ഷത്തിലും ബി.ജെ.പിയെ  ഞെട്ടിച്ച് മമത

  
backup
October 04 2021 | 04:10 AM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf
 
കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കിയ പശ്ചിമബംഗാളിലെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി റെക്കോഡ് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 58,835 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി പ്രിയങ്ക തിബ്രെവാളിനെ മമതാ ബാനര്‍ജി പരാജയപ്പെടുത്തിയത്. ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു രണ്ടു മണ്ഡലങ്ങളിലും തൃണമൂല്‍ വെന്നിക്കൊടി പാറിച്ചു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്ന മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇവിടെ വിജയം അനിവാര്യമായിരുന്നു. മമതയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി അക്രമമുള്‍പ്പെടെ പല അടവുകളും പുറത്തെടുത്തെങ്കിലും നല്ലൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍പോലും അവര്‍ വിഷമിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മമതയ്‌ക്കെതിരേ മത്സരിക്കാന്‍ വിസമ്മതിച്ചതോടെ പ്രിയങ്ക തിബ്രെവാളിനാണ് നറുക്കുവീണത്. കോണ്‍ഗ്രസ് അടക്കം മറ്റു ചില കക്ഷികള്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ബി.ജെ.പിക്ക് ഈ സീറ്റില്‍ വിജയപ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അമ്പതിനായിരത്തിലേറെ വോട്ടിന് മമത ജയിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേതന്നെ അവകാശപ്പെട്ടിരുന്നു.
ഭവാനിപൂരില്‍ കഴിഞ്ഞ മാസം 30ന് നടന്ന വോട്ടെടുപ്പില്‍ 60 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. മമതാ ബാനര്‍ജി 85,263 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പിയുടെ പ്രിയങ്ക തിബ്രെവാളിന് 26,428 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സി.പി.എം സ്ഥാനാര്‍ഥിക്ക് നോട്ടയേക്കാള്‍ അല്‍പം കൂടുതല്‍ (4,201) വോട്ടുകളാണ് കിട്ടിയത്. അതേസമയം, ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago