'നാട്ടിലെ വിമാനത്താവളത്തില്‍ കൊവിഡ് ടെസ്റ്റിന് 2490; ഗള്‍ഫില്‍ വിദേശികള്‍ക്ക് പോലും സൗജന്യം; അവസാനിപ്പിക്കണം പ്രവാസികളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയം'
കോഴിക്കോട്: കൊവിഡ് കാലത്തും സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അനീതിക്കെതിരെ തുറന്നടിച്ച് സാമൂഹിക പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി. നാട്ടിലെ വിമാനത്താവളങ്ങളില്‍ ആര്‍.ഡി.പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കുന്ന കൊള്ളവില ചൂണ്ടിക്കാട്ടിയാണ് ഫസ്ബുക്ക് കുറിപ്പിലൂടെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ചുരുങ്ങിയ ദിവസത്തെ അവധിക്ക് ശേഷം യു എ ഇ യില്‍ തിരിച്ചെത്തി. നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ രണ്ട് പി സി ആര്‍ ടെസ്റ്റിന് വിധേയമാകണം. വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പ് എടുക്കുന്ന പിസിആര്‍ ടെസ്റ്റിന് വെറും 500 രൂപയാണെങ്കില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എടുക്കുന്ന ടെസ്റ്റിന് 2490/ രൂപയാണ് പിടിച്ചു വാങ്ങുന്നത്. ഇത് പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നു അങ്ങേയറ്റത്തെ അനീതിയാണ്. ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു വിഭാഗത്തോട് അധികാരികള്‍ അതിക്രമം പ്രവര്‍ത്തിക്കുകയാണ്. യു എ ഇ യില്‍ ഇറങ്ങുന്ന വിദേശികള്‍ക്ക് ഇവിടുത്തെ സര്‍ക്കാര്‍ സൗജന്യമായാണ് ടെസ്റ്റ് നടത്തുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ വല്ലാതെ പിഴിയുകയാണ് നമ്മുടെ സര്‍ക്കാര്‍. ജോലിയില്ലാതെ വരുമാനമില്ലാത്ത പുതിയ ജോലി തേടി തിരികേ പോകുന്നവര്‍, കുട്ടികളടക്കം നാലും അഞ്ചും പേരടങ്ങുന്ന കുടുംബവുമായി യാത്ര ചെയ്യുന്നവര്‍, സൗദി അടക്കമുള്ള നേരിട്ടുള്ള യാത്രാ നിരോധനം നില നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്ന മാസങ്ങളായി ജോലിയില്ലാതിരുന്ന സാധാരണക്കാര്‍....തുടങ്ങിയവര്‍ക്ക് ഇത് താങ്ങാനാകില്ല. പ്രവാസികളെ കിട്ടുന്നിടത്തതൊക്കെ കൊള്ളയടിക്കുകയും നാട്ടില്‍ ആപത്ത് വരുമ്പോള്‍ കൈനീട്ടി ഗള്‍ഫിലേക്ക് വരാന്‍ അധികാരികള്‍ക്ക് ഒരു നാണവുമില്ല. ഇതിനൊരു പരിഹാരം ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടേ മതിയാകൂ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കും വരെ ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണം....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."