ലഹരിക്കേസില്‍ ആര്യന് ഖാന്റെ കസ്റ്റഡി ഏഴ് വരെ നീട്ടി
മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായ സംഭവത്തില്‍ എന്‍.സി.ബി കസ്റ്റഡി ഒക്ടോബര്‍ ഏഴ് വരെ നീട്ടി.
ആര്യന്ഖാന് നല്കിയ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളിയിട്ടുണ്ട്. കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എം.ഡി.എം.എ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ആര്യന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്മുന് ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിങ്, മോഹക് ജസ്വാല്‍, വിക്രാന്ത് ഝോക്കര് ഗോമിത് ചോപ്ര എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ 'സംഗീത യാത്ര'്ക്കായി പുറപ്പെട്ട ആഡംബര കപ്പലിലാണ് എന്‍.സി.ബി സംഘം റെയ്ഡ് നടത്തിയത്. കപ്പലില്‍ നിരോധിത മയക്കുമരുന്നുകല്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍.സി.ബി ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു.
കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് ലഹരിപ്പാര്‍ട്ടി ആരംഭിച്ചത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് അറബിക്കടലില്‍ യാത്ര ചെയ്ത ശേഷം ഒക്ടോബര്‍ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലിലെ ആളുകളാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."